Fincat

ലോകം ആകാംക്ഷയോടെ കാത്തിരുന്ന കൂടിക്കാഴ്ച്ച; മംദാനിക്ക് ട്രംപിന്റെ വന്‍ പ്രശംസ

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജനായ ന്യൂയോര്‍ക്ക് സിറ്റിയുടെ നിയുക്ത മേയര്‍ സൊഹ്‌റാന്‍ മംദാനിയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി. മംദാനി ന്യൂയോര്‍ക്കിന്റെ വളരെ നല്ല ഒരു മേയര്‍ ആയിരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ട്രംപ് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. മംദാനി മേയര്‍ ആയിരിക്കുമ്പോള്‍ ന്യൂയോര്‍ക്കില്‍ താമസിക്കാന്‍ സന്തോഷമെന്നും ട്രംപ് വ്യക്തമാക്കി. ന്യൂയോര്‍ക്ക് നഗരം നേരിടുന്ന പ്രശ്‌നങ്ങളില്‍ ട്രംപുമായി സഹകരിക്കുമെന്ന് മംദാനിയും പ്രതികരിച്ചു.
ഡൊണാള്‍ഡ് ട്രംപ് – മംദാനി കൂടിക്കാഴ്ചയില്‍ അമ്പരിപ്പിച്ച് ട്രംപ്. മംദാനിക്ക് വന്‍ പ്രശംസയാണ് ട്രംപിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. മംദാനിയുടെ ആശയങ്ങളോട് യോജിപ്പുണ്ടെങ്കിലും മംദാനി ന്യൂയോര്‍ക്കിന്റെ വളരെ നല്ല ഒരു മേയര്‍ ആയിരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ട്രംപ് പറഞ്ഞു. വിമര്‍ശകരെ ആശ്ചര്യപ്പെടുത്താന്‍ മംദാനിക്ക് കഴിയും. തനിക്ക് വോട്ട് ചെയ്ത പലരും മംദാനിയേയും പിന്തുണച്ചുവെന്ന് ട്രംപ് പ്രതികരിച്ചു. മംദാനി മേയര്‍ ആയിരിക്കുമ്പോള്‍ ന്യൂയോര്‍ക്കില്‍ താമസിക്കാന്‍ സന്തോഷമുണ്ടെന്നും ട്രംപ് പറഞ്ഞു. ന്യൂയോര്‍ക്ക് നഗരം നേരിടുന്ന പ്രശ്‌നങ്ങളില്‍ ട്രംപുമായി സഹകരിക്കുമെന്നും സാധാരണക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ വൈറ്റ് ഹൗസുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്നും നിയുക്ത മേയര്‍ മംദാനി പ്രതികരിച്ചു.