Fincat

അഗ്നിബാധ: ഹോങ്കോങ്ങ് ദുരന്തത്തില്‍ മരിച്ചവര്‍ 44 ആയി, മൂന്ന് പേര്‍ അറസ്റ്റില്‍, സ്‌കൂളുകള്‍ക്ക് അവധി

 

ഹോങ്കോങിലെ തായ് പോയിലെ കെട്ടിട സമുച്ചയത്തിലുണ്ടാ അഗ്‌നിബാധയില്‍ മരിച്ചവരുടെ എണ്ണം 44 ആയി. 279 ഓളം പേരെ കാണാതായ വന്‍ അഗ്‌നിബാധയില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. 52നും 68നും ഇടയില്‍ പ്രായമുള്ളവരാണ് അറസ്റ്റിലായ മൂന്ന് പുരുഷന്മാര്‍. തീപിടിത്തം ഉണ്ടായ പാര്‍പ്പിട സമുച്ചയത്തിന്റെ അറ്റകുറ്റപ്പണി നടത്തിയിരുന്ന കമ്പനിയുടെ ഉദ്യോഗസ്ഥര്‍ ആണ് അറസ്റ്റില്‍ ആയത്.

1 st paragraph

ഹോങ്കോങ്ങിലെ അഗ്‌നിബാധ അളവുകളില്‍ ഏറ്റവും ഉയര്‍ന്ന അളവായ ലെവല്‍ 5 ലുള്ള അഗ്‌നിബാധയാണ് വാങ് ഫുക് കോര്‍ട് എന്ന ബഹുനില ഫ്‌ലാറ്റ് കെട്ടിട സമുച്ചയത്തിലുണ്ടായത്. ഇന്നലെ ഉച്ചകഴിഞ്ഞാണ് കെട്ടിട സമുച്ചയത്തില്‍ അഗ്‌നിബാധയുണ്ടായത്. കെട്ടിടത്തിലെ അറ്റകുറ്റപ്പണികള്‍ക്കായി ചുറ്റും സ്ഥാപിച്ചിരുന്ന മുള കൊണ്ടുള്ള നിര്‍മ്മാണ് തീ വളരെ വേഗത്തില്‍ പല ഭാഗങ്ങളിലേക്ക് പടരാന്‍ കാരണമായിരുന്നു.

നിരവധിപ്പേര്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നതായാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വാങ് ഫുക് കോര്‍ട് എട്ട് ബ്ലോക്കുകളിലായി 2000ത്തോളം ഫ്‌ലാറ്റുകളുള്ള റെസിഡന്‍ഷ്യല്‍ കെട്ടിടമാണ്. ഹോങ്കോങ്ങിലെ തന്നെ ഏറ്റവുമധികം താമസക്കാരുള്ള കെട്ടിടങ്ങളിലൊന്നിലാണ് അഗ്‌നിബാധ പൊട്ടിപ്പുറപ്പെട്ടത്. 800ലേറെ അഗ്‌നി രക്ഷാ പ്രവര്‍ത്തകരാണ് നിലവില്‍ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. 37 വയസുള്ള അഗ്‌നിരക്ഷാ സേനാംഗം ആണ് തീ നിയന്ത്രിക്കാനുള്ള ശ്രമത്തിനിടെ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

2nd paragraph

രാത്രിയില്‍ 7 കെട്ടിടങ്ങളില്‍ ആയിരുന്നു നേരത്തെ തീ പ്രകടമായിരുന്നു. ഏറെ നേരത്തെ തീ നിയന്ത്രണ നടപടികളുടെ പ്രതിഫലനമായി നിലവില്‍ ഇത് നാലായി കുറയ്ക്കാന്‍ സാധിച്ചിരുന്നു. വിവിധ ആശുപത്രികളിലായി 29 പേര്‍ ചികിത്സയില്‍ കഴിയുന്നതായാണ് അഗ്‌നിരക്ഷാ സേനാ അധികൃതര്‍ വിശദമാക്കിയിട്ടുള്ളത്. അഗ്‌നിബാധയുണ്ടായ കെട്ടിടത്തിലെ താമസക്കാര്‍ക്കായി1400 വീടുകള്‍ സജ്ജമാക്കിയാതായാണ് ഹോങ്കോങ്ങ് ഭവന മന്ത്രി വിശദമാക്കിയത്. ഇതില്‍ 280 വീടുകള്‍ തായ് പോയില്‍ തന്നെയാണെന്നും മന്ത്രി വിശദമാക്കി.
തായ് പോ ജില്ലിയിലെ സ്‌കൂളുകള്‍ക്ക് വ്യാഴാഴ്ച അവധി നല്‍കിയിട്ടുണ്ട്.

1983ല്‍ നിര്‍മ്മിതമായ ബഹുനില കെട്ടിടത്തിലാണ് അഗ്‌നിബാധയുണ്ടായത്. കെട്ടിടത്തിന് ചുറ്റും മുളകള്‍ കൊണ്ടുള്ള വേലിയുണ്ടായിരുന്നത് തീ വളരെ എളുപ്പത്തില്‍ പടരുന്നതിന് കാരണമായെന്ന് വിലയിരുത്തുന്നുണ്ട്.2021ലെ സെന്‍സസ് അനുസരിച്ച് ഇവിടെ 4600 താമസക്കാരും 1984 വീടുകളുമാണ് ഉള്ളത്. പോളിസ്റ്റെറീന്‍ ബോര്‍ഡുകള്‍ ജനാലകളിലൂടെയുള്ള കാഴ്ച മറച്ചുവെന്നും മുള ഉപയോഗിച്ചതാണ് അഗ്‌നിബാധ നിയന്ത്രണം വിട്ടുപോയതിന് പിന്നിലെന്നുമാണ് സംശയിക്കുന്നത്. തീ ഇനിയും പൂര്‍ണമായി അണയ്ക്കാന്‍ സാധിച്ചിട്ടില്ല. പലയിടത്ത് നിന്നും വലിയ രീതിയില്‍ പുക ഉയരുന്നുണ്ട്.