ഒടുവില്‍ സമ്മര്‍ദത്തില്‍ വഴങ്ങി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പോലീസ് കേസെടുത്തു; കേസ് ശബരിമല സ്വര്‍ണ്ണക്കൊള്ള മറക്കാന്‍

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടും ശബരിമല സ്വര്‍ണ്ണക്കൊള്ള മറക്കുന്നതിന്റെയും ഭാഗമായി സംസ്ഥാം ഭരിക്കുന്ന സിപിഎമ്മിന്റെ സമ്മര്‍ദത്തിന് വഴങ്ങ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ കേസെടുത്ത് പോലീസ്. തികച്ചും വ്യക്തിപരവും സ്വകാര്യവുമായ കാര്യമാണ് ഇപ്പോള്‍ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഒരു യുവ എംഎല്‍എക്കെതിരെ ഉപയോഗിച്ചിരിക്കുന്നത്.

ലൈംഗിക പീഡന പരാതിയിലാണ് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് കേസെടുത്തത്. തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. വിവാഹ വാഗ്ദാഗം നല്‍കി പീഡിപ്പിച്ചു, നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തി എന്നീ കുറ്റങ്ങളാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയിരിക്കുന്നത്. കേസ് പിന്നീട് നേമം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും. തിരുവനന്തപുരം റൂറല്‍ എസ് പിക്കാണ് കേസിന്റെ അന്വേഷണ ചുമതല. കേസില്‍ പരാതിക്കാരിയായ അതിജീവിതയുടെ മൊഴി ഇന്നലെ രാത്രി രേഖപ്പെടുത്തിയിരുന്നു. ഡിജിറ്റല്‍ തെളിവുകളും മെഡിക്കല്‍ രേഖകളും യുവതി പൊലീസിന് കൈമാറിയിട്ടുണ്ട്.
അതേസമയം, കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനുള്ള നീക്കം സജീവമാക്കി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. കൊച്ചിയിലെ അഭിഭാഷകനുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ ചര്‍ച്ച നടത്തി. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയേയോ ഹൈക്കോടതിയേയോ സമീപിക്കാനാണ് ആലോചന. അസാധാരണ സാഹചര്യം ഉണ്ടെങ്കിലേ നേരിട്ട് ഹൈക്കോടതിയില്‍ എത്താവൂ എന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. എംഎല്‍എ ആണെന്നതും അറസ്റ്റ് സാഹചര്യം ഉണ്ടെന്നതും ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ടു ഡേ ആയി ഹര്‍ജി എത്തിക്കാനുള്ള സാധ്യതയാണ് പരിഗണിക്കുന്നത്. അല്ലെങ്കില്‍ തിരുവന്തപുരത്ത് ഹര്‍ജി നല്‍കും.

