Shobika

ലക്ഷദ്വീപില്‍ ജോലി വേണോ? ഇതാ സുവര്‍ണ്ണാവസരം; ശമ്ബളം 2 ലക്ഷം രൂപ വരെ

ലക്ഷദ്വീപില്‍ ജോലി നേടാന്‍ ആഗ്രഹമുണ്ടോ? എങ്കില്‍ നിങ്ങള്‍ക്കായി ഇതാ സുവർണ്ണാവസരം. ലക്ഷദ്വീപില്‍ സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ, അസിസ്റ്റന്റ് പ്രൊഫസർ, ലക്ചറർ (മെക്കാനിക്കല്‍ എൻജിനിയറിങ്) തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.സ്പെഷ്യലിസ്റ്റ് ഡോക്ടർ തസ്തികയിലേക്ക് 14 ഒഴിവുകളാണുള്ളത്. ജനറല്‍ സർജൻ (3), ഫിസിഷ്യൻ (2), സൈക്യാട്രിസ്റ്റ് (2), പീഡിയാട്രീഷ്യൻ (2), ഡെർമറ്റോളജിസ്റ്റ് (1), ഓർത്തോപീഡിക് സർജൻ (1), ഒഫ്താല്‍മോളജിസ്റ്റ് (1), പതോളജിസ്റ്റ്/മൈക്രോബയോളജിസ്റ്റ് (1), ഗൈനക്കോളജിസ്റ്റ് (1) എന്നിങ്ങനെയാണ് ഒഴിവുകള്‍.

 

1 st paragraph

ഗൈനക്കോളജിസ്റ്റിന് പരിചയാനുസരണം ശമ്ബളവും മറ്റുള്ളവർക്ക് പ്രതിമാസം 2 ലക്ഷം രൂപയുമാണ് വേതനം. യോഗ്യത MD/DNB/DCH/DVD/MS/DO/DGO/DPM തുടങ്ങിയവ. ഓണ്‍ലൈൻ അപേക്ഷയുടെ അവസാന തീയതി ഡിസംബർ 22 വൈകീട്ട് 6 മണി.

 

അസിസ്റ്റന്റ് പ്രൊഫസർ (നഴ്സിങ്) തസ്തികയിലേക്ക് ഒരു ഒഴിവുണ്ട്. ശമ്ബളം 55,000 രൂപ. M.Sc നഴ്സിങ് കൂടാതെ മൂന്ന് വർഷത്തെ ടീച്ചിങ് പരിചയം ആവശ്യം. നിശ്ചിത ഫോമിലുള്ള അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും gnckavaratti@gmail.com എന്ന ഇമെയിലിലേക്ക് അയക്കണം. അവസാന തീയതി ഡിസംബർ 17 വൈകീട്ട് 5 മണി.

 

2nd paragraph

മെക്കാനിക്കല്‍ എൻജിനിയറിങ് ലക്ചറർ തസ്തികയിലേക്ക് പ്രതീക്ഷിത ഒഴിവുകള്‍. ശമ്ബളം 30,000 രൂപ. ഫസ്റ്റ് ക്ലാസോടെ BE/B.Tech/BSc അല്ലെങ്കില്‍ തത്തുല്യ യോഗ്യത. ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ അസല്‍, പകർപ്പുകളും സഹിതം ഡിസംബർ 17ന് രാവിലെ 10 മണിക്ക് വാക്-ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.lakshadweep.gov.in സന്ദർശിക്കുക.

 

ശ്രീചിത്രയില്‍ ഒഴിവ്

 

തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസ് ആൻഡ് ടെക്നോളജി, കാർഡിയോതൊറാസിക് ആൻഡ് വാസ്കുലർ അനസ്തേഷ്യ വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസർ (അഡ്ഹോക്ക്)/അഡ്ഹോക്ക് കണ്‍സള്‍ട്ടന്റ് തസ്തികകളിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. എസ്.സി. വിഭാഗത്തില്‍ ഒരു ബാക്ക്ലോഗ് ഉള്‍പ്പെടെ രണ്ട് ഒഴിവുകളാണുള്ളത്.

 

40 വയസ്സാണ് ഉയർന്ന പ്രായപരിധി. ഇന്ത്യൻ മെഡിക്കല്‍ കൗണ്‍സില്‍ ആക്‌ട് 1956 പ്രകാരമുള്ള മെഡിക്കല്‍ യോഗ്യതയും സെൻട്രല്‍/സ്റ്റേറ്റ് മെഡിക്കല്‍ രജിസ്ട്രേഷൻ കൗണ്‍സിലില്‍ രജിസ്ട്രേഷനും നിർബന്ധമാണ്. ബന്ധപ്പെട്ട വിഷയത്തില്‍ ഡി.എം (DM) അല്ലെങ്കില്‍ തത്തുല്യ യോഗ്യത വേണം, അല്ലാത്തപക്ഷം എം.ഡി.ക്ക് ശേഷം മൂന്നു വർഷത്തെ അധ്യാപന/ഗവേഷണ പരിചയം ആവശ്യമാണ്.

 

അനസ്തേഷ്യോളജിയിലെ ഒരു വർഷത്തെ പോസ്റ്റ് ഡോക്ടറല്‍ സർട്ടിഫിക്കറ്റ് കോഴ്സ് കാലാവധി അധ്യാപന/ഗവേഷണ പരിചയമായി പരിഗണിക്കും.

 

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 1,21,800 രൂപയും ക്ഷാമബത്തയും (DA) വാടകബത്തയും (HRA) ലഭിക്കും. ആറുമാസത്തേക്കുള്ള താല്‍ക്കാലിക നിയമനമാണിത്, പ്രകടനത്തെ അടിസ്ഥാനമാക്കി കാലാവധി നീട്ടാൻ സാധ്യതയുണ്ട്. അഭിമുഖം ഡിസംബർ 19-ന് രാവിലെ 10.30-ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കാമ്ബസിലെ അച്യുതമേനോൻ സെന്റർ ഫോർ ഹെല്‍ത്ത് സയൻസ് സ്റ്റഡീസില്‍ വെച്ച്‌ നടക്കും.