Shobika

കേന്ദ്ര വിവരാവകാശ കമ്മീഷണറായി മലയാളിയായ പിആര്‍ രമേശിനെ നിയമിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര വിവരാവകാശ കമ്മീഷണർ പദവിയിലേക്ക് മലയാളയായ പി ആർ രമേശിനെ നിയമിച്ചു. ആദ്യമായാണ് ഒരു മലയാളി ഈ പദവിയില്‍ നിയമിതനാകുന്നത്.തിരുവല്ല മണ്ണൻകരച്ചിറയില്‍ പുത്തൂർ കുടുംബാംഗമാണ് ഇദ്ദേഹം.

1 st paragraph

ഓപ്പണ്‍ മാഗസിൻ മാനേജിങ് എഡിറ്ററാണ് പി ആർ രമേശ്. എക്കണോമിക് ടൈംസ് നാഷണല്‍ പൊളിറ്റിക്കല്‍ എഡിറ്റർ ആയിരുന്നു. പ്രേം ഭാട്ടിയ, റെഡ് ഇങ്ക് അവാർഡുകള്‍ ലഭിച്ചിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യയില്‍ സീനിയർ എഡിറ്ററായ ഭാരതി ജെയ്ൻ ആണ് ഭാര്യ.