Shobika

അടുത്തയാഴ്ച മുതല്‍ തണുപ്പും മഴയും ശക്തമാകും; മുന്നറയിപ്പുമായി യുഎഇ കാലാവസ്ഥാ കേന്ദ്രം

യുഎഇയില്‍ അടുത്തയാഴ്ച മുതല്‍ തണുപ്പും മഴയും ശക്തമാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. മലയോര മേഖലകളില്‍ ഉള്‍പ്പെടെ മൂടല്‍ മഞ്ഞും ശക്തിപ്രാപിക്കും.കാലാവസ്ഥാ മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചു. അടുത്തയാഴ്ച മുതല്‍ യുഎഇയിലെ കാലാവസ്ഥയില്‍ വലിയ മാറ്റം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.

 

1 st paragraph

വരും ദിവസങ്ങളില്‍ തണുപ്പ് കൂടുന്നതിനൊപ്പം ദുബായ് ഉള്‍പ്പെടെയുളള രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനം അനുസരിച്ച്‌ ഈ മാസം 16 മുതല്‍ 19 വരെയുള്ള ദിവസങ്ങളിലാകും മഴ കൂടുതല്‍ ശക്തമാവുക.

 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. നേരിയതോ മിതമായതോ ആയ കാറ്റ് വീശുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ചെങ്കടലിന്റെയും അറബിക്കടലിന്റെയും ഭാഗത്ത് രൂപംകൊണ്ട ന്യൂനമര്‍ദ്ദമാണ് കാലാവസ്ഥാ മാറ്റത്തിന് പ്രധാന കാരണമെന്നമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് പുറമെ വടക്കന്‍ മിഡില്‍ ഈസ്റ്റില്‍ നിന്ന് മറ്റൊരു ന്യൂനമര്‍ദ്ദം യുഎഇയിലേക്ക് നീങ്ങുകയും ചെയ്യുന്നുണ്ട്.

 

2nd paragraph

ശനിയാഴ്ചയോടെ ഈ മേഘങ്ങള്‍ യുഎഇയുടെ കിഴക്കന്‍ മേഖലകളിലേക്ക് എത്തുമെന്നാണ് വിലയിരുത്തല്‍. രാത്രിയില്‍ അന്തരീക്ഷ ഈര്‍പ്പം ഉയരുന്നതിനാല്‍ ഉള്‍പ്രദേശങ്ങളിലും തീരദേശ മേഖലയിലും അതിരാവിലെ മൂടല്‍മുഞ്ഞ് രുപപ്പെടാനുള്ള സാധ്യതയുണ്ടെന്നും കാലാവസഥാ കേന്ദ്രം അറിയിച്ചു. മൂടല്‍ മഞ്ഞുള്ള സമയങ്ങളില്‍ ദൂരക്കാഴ്ച മറയാന്‍ സാധ്യതയുളളതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു‌. കാലാവസ്ഥയിലെ മാറ്റങ്ങള്‍ മനസിലാക്കുന്നതിനായി ഔദ്യോഗിക അപ്‌ഡേറ്റുകള്‍ പിന്‍തുടരണമെന്നും അധികൃതര്‍ അറിയിച്ചു.