Fincat

‘എനിക്ക് മടുത്തു തുടങ്ങിയിരുന്നു’; വിരമിക്കല്‍ തീരുമാനമെടുത്തതിനെ കുറിച്ചും തിരിച്ചുവന്നതിനെ കുറിച്ചും ഡീകോക്ക്

അപ്രതീക്ഷിമായി വിരമിക്കല്‍ പ്രഖ്യാപിച്ച്‌ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ചർച്ചയായ താരമാണ് ഡീ കോക്ക്. 2023 ലെ ലോകകപ്പ് തോല്‍വിക്ക് പിന്നാലെയാണ് വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ നിന്നും താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.ഇപ്പോഴിതാ വിരമിക്കലിന്റെ കാരണം പറയുകയാണ് ഡീ കോക്ക്. ടീമിനേയും വ്യക്തിപരമായും ജയിക്കാനുള്ള ആഗ്രഹം എന്നില്‍ കുറഞ്ഞിരുന്നു. സത്യം പറഞ്ഞാല്‍ ക്രിക്കറ്റ് മടുത്തു തടുങ്ങിയ സമയത്താണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഗ്രൗണ്ടില്‍ നിന്നും കുറച്ചുകാലം മാറി നിന്നപ്പോള്‍ റണ്‍സ് എടുക്കാനും വിജയിക്കാനുമുള്ള വിശപ്പ് വീണ്ടുമുണ്ടായി, ഈ ഗെയിം എത്ര പ്രധാനമായിരുന്നു തനിക്കെന്ന് ബോധ്യപ്പെട്ടുവെന്നും ഡീ കോക്ക് പറഞ്ഞു.

1 st paragraph

അതേ സമയം വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ തിരിച്ചുവന്ന ശേഷം മികച്ച പ്രകടനമാണ് താരം നടത്തുന്നത്. കഴിഞ്ഞ മത്സരത്തില്‍ 46 പന്തില്‍ 90 റണ്‍സ് നേടിയ താരം ഇന്ത്യയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്കും നയിച്ചു. അതിന് മുമ്ബ് നടന്ന ഏകദിന പരമ്ബരയില്‍ സെഞ്ച്വറിയും നേടി. ആകെ കളിച്ച 161 ഏകദിനങ്ങളില്‍ 7123 റണ്‍സും 98 ടി 20 മത്സരങ്ങളില്‍ 2705 റണ്‍സും നേടിയിട്ടുണ്ട് ഈ 32 കാരൻ.