വളാഞ്ചേരിയിൽ വൻ തൊഴിൽ സാധ്യതകൾ തുറന്ന് MX വെഡ്ഡിംഗ് സെൻ്റർ; രണ്ടാം ഘട്ട ഇൻ്റർവ്യുവിൽ നൂറുകണക്കിന് ഉദ്യോഗാർത്ഥികൾ പങ്കെടുത്തു

വളാഞ്ചേരി : വളാഞ്ചേരിയിൽ വൻ തൊഴിൽ സാധ്യതകൾ തുറന്ന് MX വെഡ്ഡിംഗ് സെൻ്ററിൻ്റെ ജോബ് ഫെയർ ശ്രദ്ധേയമായി. മാളിന്റെ പ്രവർത്തനമാരംഭിക്കുന്നതിന് മുന്നോടിയായി നടന്ന രണ്ടാം ഘട്ട ഇൻ്റർവ്യുവിൽ നൂറുകണക്കിന് ഉദ്യോഗാർത്ഥികളാണ് പങ്കെടുത്തത്.
വളാഞ്ചേരിയുടെ മുഖച്ഛായ മാറ്റാനൊരുങ്ങുന്ന MX വെഡ്ഡിംഗ് സെൻ്റർ പ്രാദേശികമായി വലിയ തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുന്നത്. സെയിൽസ്, മാർക്കറ്റിംഗ്, അഡ്മിനിസ്ട്രേഷൻ, ഹൗസ് കീപ്പിംഗ്, അക്കൗണ്ട്സ്, കസ്റ്റമർ കെയർ തുടങ്ങി ഒട്ടേറെ വിഭാഗങ്ങളിലേക്കാണ് നിയമനം നടക്കുന്നത്. മികച്ച കരിയർ ആഗ്രഹിക്കുന്ന യുവതീ യുവാക്കൾക്ക് ഒരു വലിയ പ്ലാറ്റ്‌ഫോം ഒരുക്കുകയാണ് ഇതിലൂടെ MX വെഡ്ഡിംഗ് സെൻ്റർ ലക്ഷ്യമിടുന്നത്.

വിവിധ തസ്തികകളിലേക്കായി നടന്ന രണ്ടാം ഘട്ട അഭിമുഖത്തിന് വലിയ പ്രതികരണമാണ് ഉദ്യോഗാർത്ഥികളിൽ നിന്നും ലഭിച്ചത്.
രാവിലെ മുതൽ തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും അയൽ പ്രദേശങ്ങളിൽ നിന്നും നൂറുകണക്കിന് ഉദ്യോഗാർത്ഥികളാണ് അഭിമുഖത്തിനായി എത്തിച്ചേർന്നിരുന്നത്.
വളാഞ്ചേരിയിൽ കോഴിക്കോട് റോഡിലാണ് Mx വെഡിംഗ് സെൻ്ററിൻ്റെ പ്രവർത്തനം ആരംഭിക്കുന്നത്.
മൂന്ന് നിലകളിലായി ഇരുപതിനായിരം സ്ക്വയർഫീറ്റിൽ അതിവിശാലമായ സൗകര്യങ്ങളോടുകൂടിയാണ് വളാഞ്ചേരിയിലെ ഏറ്റവും വലിയ ബ്രൈഡൽ വെഡിംഗ് ഷോറൂം സജ്ജമാകുന്നത്. ബ്രൈഡൽ കളക്ഷന് പുറമെ സ്ത്രീ പുരുഷ വസ്ത്രങ്ങളുടെ വൻശേഖരവും ഉപഭോക്താക്കളുടെ മനസ്സറിഞ്ഞുള്ള എല്ലാവിധ കളക്ഷനുകളും ഒരുക്കിയാണ് മാളിൻ്റെ നിർമ്മാണം പുരോഗമിക്കുന്നത്.
വളാഞ്ചേരിയിലെ സാമ്പത്തിക-വാണിജ്യ മേഖലയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ MX വെഡ്ഡിംഗ് സെൻ്ററിന്റെ വരവോടെ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ നിയമന നടപടികൾ പൂർത്തിയാക്കി മാൾ പ്രവർത്തനസജ്ജമാക്കുമെന്ന് മനേജ്മെൻ്റ് അധികൃതർ അറിയിച്ചു.

