കാബൂളി പുലാവ്

ചേരുവകൾ:
മട്ടൺ – മുക്കാൽ കിലോ
ബസ്മതി അരി – അരക്കിലോ
സവാള – മൂന്നെണ്ണം
കാരറ്റ് – ഒന്ന്
ഉണക്കമുന്തിരി – അരക്കപ്പ്
പട്ട, ഗ്രാമ്പു, ഏലക്ക, പെരും ജീരകം എന്നിവ പൊടിച്ചത് – ഒരു ടേബിൾ സ്പൂൺ
ജീരകപ്പൊടി – അര ടീസ്പൂൺ
നെയ്യ് – മൂന്ന് ടേബിൾ സ്പൂൺ
സൺഫ്‌ളവർ ഓയിൽ – മൂന്ന് ടേബിൾ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: ചുവടു കട്ടിയുള്ള പാത്രത്തിൽ നെയ്യും ഓയിലും ചൂടാക്കുക. അതിലേക്ക് സവാള അരിഞ്ഞത് ചേർത്ത് വഴറ്റുക. ബ്രൗൺ നിറം ആവുമ്പോൾ മട്ടൺ ചേർത്ത് വഴറ്റുക. ആവശ്യത്തിന് ഉപ്പ് ചേർക്കണം. ചെറുതീയിൽ വെച്ച് വഴറ്റി, ഇറച്ചിയിൽ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങുമ്പോൾ മസാലപ്പൊടികൾ എല്ലാം ചേർത്ത് യോജിപ്പിക്കുക. മട്ടൺ നന്നായി മൊരിഞ്ഞു വരുന്നതുവരെ വഴറ്റണം. ഇനി ഇറച്ചിയിലേക്ക് മൂന്ന് കപ്പ് വെള്ളം ചേർത്ത് തിളപ്പിച്ച്, കുക്കർ മൂടി വെച്ച് ഇരുപത് മിനിറ്റ് വേവിക്കുക. പ്രഷർ പോയതിനുശേഷം കുക്കർ തുറന്ന്, ഇറച്ചി കഷണങ്ങൾ മറ്റൊരു പാത്രത്തിലേക്ക് മാറ്റി, സ്റ്റോക്കിലേക്ക് കുതിർത്തുവെച്ച അരി ചേർക്കുക. ആവശ്യത്തിന് ഉപ്പും നീളത്തിൽ അരിഞ്ഞ കാരറ്റും ഉണക്ക മുന്തിരിയും ചേർത്ത് അരിയുടെ അര ഇഞ്ചു മുകളിൽ വരുന്നത് വരെ തിളച്ച വെള്ളവും ചേർത്ത് വെയ്റ്റ് ഇടാതെ മൂടിവെച്ച് വേവിക്കുക. ശേഷം തീ അണച്ച് പത്തു മിനിറ്റ് മൂടിവെച്ചതിനുശേഷം വിളമ്പാം.
