Fincat

താനൂരില്‍ ഇത്തവണ മത്സരം തീപാറും? മണ്ഡലം തിരിച്ചു പിടിക്കാന്‍ മുത്തുകോയ തങ്ങളെ ഇറക്കാന്‍ നീക്കം

താനൂര്‍: മുസ്ലിംലീഗിന്റെ പൊന്നാപുരം കോട്ടയായിരുന്ന താനൂര്‍ നിയോജക മണ്ഡലം തിരിച്ചു പിടിക്കാന്‍ തിരക്കിട്ട നീക്കങ്ങളുമായി നേതൃത്വം. മുത്തുകോയ തങ്ങളെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇതിനോടകം പ്രാദേശിക ഘടകങ്ങള്‍ നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥി ആരായിരുന്നാലും വിജയ സാധ്യതയാണ് മുസ്ലിംലീഗ് ലക്ഷ്യം വയ്ക്കുന്നത്. കഴിഞ്ഞ യുഡിഎഫ് യോഗവും വിജയ സാധ്യതയ്ക്കാണ് ഊന്നല്‍ നല്‍കിയിട്ടുള്ളത്.
അതേസമയം പി.കെ ഫിറോസ് ഇത്തവണ സുരക്ഷിത മണ്ഡലത്തിലേക്കു മാറി, താനൂരില്‍ മത്സരിക്കാത്ത സാഹചര്യത്തില്‍ എം.എസ്.എഫ് സംസ്ഥാന അധ്യക്ഷന്‍ പി.കെ നവാസിനെ മത്സരിപ്പിക്കാന്‍ ആലോചനയുണ്ട്. യുഡിഎഫിലെ ഉഭയ കക്ഷി ചര്‍ച്ചക്കു മുന്നോടിയായി ലീഗിന്റെ സീറ്റ് സംബന്ധിച്ച ചര്‍ച്ചകള്‍ പാര്‍ട്ടിക്കുള്ളില്‍ ധാരണയിലെത്തും. നഷ്ടപ്പെട്ട താനൂര്‍ മണ്ഡലം തിരിച്ചു പിടിക്കുകയെന്നതാണ് ലീഗ് നേതൃത്വത്തിന്റെ പ്രധാന ലക്ഷ്യം.
നിലവില്‍ മന്ത്രിയായ വി.അബ്ദുറഹിമാനോടു ഏറ്റുമുട്ടാന്‍ തദ്ദേശീയമായ കരുത്തുറ്റ മുഖം അനിവാര്യമാണെന്നാണ് പാര്‍ട്ടിയുടെയും വിലയിരുത്തല്‍. അങ്ങിനെ വന്നാല്‍ മുസ്ലിംലീഗ് താനൂര്‍ മണ്ഡലം പ്രസിഡന്റും വ്യവസായിയുമായ മുത്തുകോയ തങ്ങള്‍ക്ക് നറുക്ക് വീണേക്കും. മുതിര്‍ന്ന നേതാക്കളെല്ലാം സുരക്ഷിത മണ്ഡലത്തിലേക്ക് ചേക്കേറുകയും ചെയ്ത സാഹചര്യത്തില്‍ താനൂരില്‍ തങ്ങള്‍ക്ക് സാധ്യതയേറുകയാണ്.

1 st paragraph

താനൂരിന്റെ ഓരോ പോക്കറ്റുകളിലും കൃത്യമായ സ്വാധീനമുള്ള തങ്ങള്‍ക്ക് കഴിഞ്ഞ ഒന്നര പതിറ്റാണ്ടായുള്ള ലീഗിന്റെ നേതൃ സ്ഥാനവും ഗുണം ചെയ്‌തേക്കും.
വ്യവസായിയും മുന്‍ കെപിസിസി അംഗവുമായിരുന്ന വി.അബ്ദുറഹ്‌മാന്‍ ഇടത് സ്വതന്ത്രനായാണ് 2016ല്‍ താനൂരില്‍ നിന്നും സിറ്റിംഗ് എംഎല്‍എയായിരുന്ന അബ്ദുറഹിമാന്‍ രണ്ടാത്താണിയോടു ജനവിധി തേടിന്നത്. 2014ല്‍ ഇടി മുഹമ്മദ് ബഷീറിനെതിരെ പാര്‍ലമെന്റിലേക്ക് മത്സരിച്ച് പരാജയപ്പെട്ട വി.അബ്ദുറഹിമാന്‍ 2016ല്‍ നിയമസഭയിലേക്ക് വിജയിച്ചു. തുടര്‍ന്ന 2021ല്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിനെ പരാജയപ്പെടുത്തി വീണ്ടും വിജയിച്ച് രണ്ടാം പിണറായി സര്‍ക്കാറില്‍ മന്ത്രിയായി.

2025ലെ തദ്ദേശ തെരഞ്ഞെടുപ്പ് കണക്കുകള്‍ അബ്ദുറഹിമാന് നെഞ്ചിടിപ്പ് ഏറ്റുന്നുണ്ടെങ്കിലും നിറമരുതൂര്‍, പൊന്‍മുണ്ടം പഞ്ചായത്തുകളാണ് പ്രതീക്ഷ. മുന്‍ കോണ്‍ഗ്രസുകാരനെന്ന ബന്ധവും സാമുദായിക സംഘടനകളുടെ സപ്പോര്‍ട്ടും അബ്ദുറഹിമാന് ഗുണം ചയ്യാറുണ്ട്.

2nd paragraph

എന്നാല്‍ വി.അബ്ദുറഹിമാന്റെ എതിര്‍ സ്ഥാനാര്‍ത്ഥി മുത്തുകോയ തങ്ങള്‍ ആണെങ്കില്‍ മത്സരം കനക്കും. താനൂര്‍ മണ്ഡലംകാരനും ഇവിടത്ത രാഷ്ട്രീയ നേതൃസ്ഥാനം അലങ്കരിക്കുകയും ചെയ്യുന്ന ആളെന്ന നിലയില്‍ മുത്തുകോയ തങ്ങള്‍ക്കായിരിക്കും ഏറെ സാധ്യതയും മണ്ഡലം തിരിച്ചു പിടിക്കാനുള്ള നിയോകവും വന്നു ചേരുക. മത്രവുമല്ല, വി.അബ്ദുറഹിമാനോട് കിട പിടിച്ചു നില്‍ക്കാന്‍ കെല്‍പുള്ള വ്യവസായി ആണെന്നതും ഗ്രൗണ്ട് സപ്പോര്‍ട്ട് ഉണ്ടെന്നതും മുത്തുകോയ തങ്ങള്‍ക്ക് ഏറെഗുണം ചെയ്യും. ഇരു വിഭാഗം സമസ്തയും മറ്റു സാമുദായിക സംഘടനകളുമായുള്ള മുത്തുകോയ തങ്ങളുടെ ബന്ധവും സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചേക്കുമെന്നാണ് സൂചന. മുത്തുകോയ തങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥിയായി സ്വാഗതം ആശംസിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പ്രവര്‍ത്തകര്‍ ഇതിനോടകം പ്രചാരണവും നടത്തുന്നുണ്ട്.