രണ്ടാളേയും ഒരുമിച്ച് കല്യാണം കഴിക്കണം’, പിന്നാലെ നടന്ന് ശല്യം ചെയ്തയാൾക്കെതിരെ പരാതി കൊടുത്ത് ലെസ്ബിയൻ കപ്പിൾസ്

നിരന്തരം പിന്നാലെ നടന്ന് ശല്യപ്പെടുത്തിയിരുന്ന വ്യക്തിക്കെതിരെ പൊലീസിൽ പരാതി നൽകി നിയമ നടപടി സ്വീകരിച്ചതായി സോഷ്യൽ മീഡിയ താരങ്ങളായ ആദിലയും നൂറയും. 2024 മുതൽ ഈ വ്യക്തിയിൽ നിന്ന് പ്രശ്നങ്ങൾ

നേരിട്ടിരുന്നു. അടുത്തിടെ പ്രൊമോഷന്റെ ഭാഗമായി ഒരു റിസോർട്ടിൽ എത്തിയപ്പോൾ ഈ വ്യക്തി അവിടെയും പിന്തുടർന്നെത്തി. ഇതോടെ പൊലീസിൽ അറിയിക്കുകയും പൊലീസ് ഇയാളെ പിടിച്ചുകൊണ്ടുപോവുകയുമായിരുന്നു എന്ന്സ മൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ ഇരുവരും പറഞ്ഞു.
“2024 നവംബർ മുതൽ ഒരാൾ ഞങ്ങൾക്ക് മെസേജും കാര്യങ്ങളുമൊക്കെ അയക്കുന്നുണ്ട്. ആൾക്ക് ഞങ്ങളെ ഒരുമിച്ച് കല്യാണം കഴിക്കണം എന്നൊക്കെ പറഞ്ഞായിരുന്നു മെസേജ്. ആ സമയത്ത് അതൊക്കെ വിട്ടുകളഞ്ഞു. രണ്ടാളേയും ഒരുമിച്ച് കല്യാണം കഴിക്കാം എന്നൊക്കെ പറഞ്ഞ് പലരും മെസേജ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഇയാളേയും മൈൻഡ് ചെയ്തില്ല. ഒഴിവാക്കി വിട്ടു. ബിഗ് ബോസിന് മുൻപ് കൊളാബ് ചെയ്യാൻ പോയിടത്ത് പോയി ഞങ്ങളുടെ കാര്യങ്ങളൊക്കെ ഇയാൾ തിരക്കിയിരുന്നു.

ഫോട്ടോയും മറ്റ് ഡീറ്റൈൽസും എനിക്ക് മുൻപ് കിട്ടിയിരുന്നു. പരാതി നൽകാൻ ഇരിക്കവെയാണ് ബിഗ് ബോസിലേക്ക് വിളി വരുന്നത്. രണ്ടും ഒരുമിച്ച് കൊണ്ടുപോകാൻ പറ്റില്ലല്ലോ. ഷോ കഴിഞ്ഞ ശേഷം ഇയാളൊരു ഫാൻ മീറ്റപ്പിന് വന്നിരുന്നു. ഇപ്പോൾ പ്രമോഷന്റെ ഭാഗമായി ഒരു
റിസോർട്ടിൽ ഞങ്ങൾ വന്നതാണ്. ഇവിടെയും ഇയാൾ വന്നു. ഉടൻ പോലീസിൽ വിവരം അറിയിച്ചു. അതവർ നല്ല രീതിയിൽ കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. എഫ്ഐആർ ഇട്ടിട്ടുണ്ട്. ഇനി എല്ലാം നിയമത്തിന്റെ രീതിക്ക് പോകട്ടെ. നെ ഗറ്റീവ് മെസേജിടുന്നവരും
സൈബർ ബുള്ളിയിംഗ് ചെയ്യുന്നവരുടേയും ശ്രദ്ധയ്ക്ക്.. നമ്മുടെ നിയമം ഇപ്പോൾ സ്ട്രോങ്ങാണ്. എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും ബഹുമാനിച്ച് നല്ല രീതിയിൽ മുന്നോട്ട് പോകാൻ നോക്കുക’, ആദി-നൂറയുടെ വാക്കുകൾ.
