Shobhika

സ്വീറ്റ് പൊട്ടറ്റോ സ്റ്റഫ്ഡ് പറാത്ത


ചേരുവകൾ:

മധുരക്കിഴങ്ങ് – രണ്ടെണ്ണം
ഗോതമ്പുപൊടി – ഒന്നര കപ്പ്
സവാള – ഒന്ന്
പച്ചമുളക് – രണ്ട്
വെളുത്തുള്ളി – രണ്ടല്ലി
മഞ്ഞൾപൊടി – കാൽ ടീസ്പൂൺ
മുളകുപൊടി  – ഒരു ടീസ്പൂൺ
മല്ലിപ്പൊടി- ഒരു ടീസ്പൂൺ
ഗരം മസാല- ഒരു ടീസ്പൂൺ
മല്ലിയില, നെയ്യ്, ഉപ്പ് – ആവശ്യത്തിന്

1 st paragraph

തയ്യാറാക്കുന്നവിധം:

ഗോതമ്പുപൊടിയിൽ ആവശ്യത്തിന് ചൂട് വെള്ളവും ഉപ്പും ചേർത്ത് ചപ്പാത്തി മാവിന്റെ പരുവത്തിൽ കുഴച്ചുവയ്ക്കുക. മധുരക്കിഴങ്ങ് സ്റ്റീമറിൽ വെച്ച് വേവിച്ച് തൊലി കളഞ്ഞ് ഉടച്ചെടുക്കുക. ഇതിലേക്ക് സവാള, പച്ചമുളക്, വെളുത്തുള്ളി എന്നിവ പൊടിയായി അരിഞ്ഞതും എല്ലാ പൊടികളും ഉപ്പും മല്ലിയില അരിഞ്ഞതും ചേർത്ത് നന്നായി കൈകൊണ്ട് യോജിപ്പിക്കുക. കുഴച്ചുവെച്ച മാവിൽ നിന്ന് ഓരോ ഉരുളയായി എടുത്ത് ചെറുതായി ഒന്ന് പരത്തി രണ്ട് ടേബിൾ സ്പൂൺ മധുരക്കിഴങ്ങ് കൂട്ട് വെച്ച് കിഴിപോലെ മടക്കി എല്ലാവശവും സീൽ സീൽ ചെയ്യുക. അധികം വരുന്ന മാവ് മാറ്റിയതിനുശേഷം വീണ്ടും ഉരുളയാക്കി ഗോതമ്പുപൊടിയിൽ മുക്കി പരത്തിയെടുക്കുക. ദോശക്കല്ല് ചൂടാക്കി പരത്തിയ പറാത്ത വെച്ച് വെച്ച് രണ്ടുവശവും നെയ്യ് തൂവി തിരിച്ചും മറിച്ചുമിട്ട് മൊരിയിച്ചെടുക്കുക. 

2nd paragraph