AAK

മാര്‍ച്ച്‌ മാസത്തില്‍ ഒരു ട്രിപ്പ് പോയാലോ; ഇന്ത്യയിലെ 7 കിടിലന്‍ സ്ഥലങ്ങള്‍ ഇതാ


മാർച്ച്‌ മാസത്തില്‍ വിനോദയാത്ര പ്ളാൻ ചെയ്യുന്നവരാണോ നിങ്ങള്‍? തിരക്ക് കുറഞ്ഞ വിനോദസഞ്ചാര കേന്ദ്രങ്ങളും, തെളിഞ്ഞ ആകാശവും മാർച്ച്‌ മാസത്തില്‍ യാത്ര ചെയ്യാൻ അനുയോജ്യമായ സാഹചര്യം ഒരുക്കുന്നു.മാർച്ച്‌ മാസത്തില്‍ ഇന്ത്യയില്‍ സന്ദർശിക്കാൻ കഴിയുന്ന ഏഴ് സംസ്ഥാനങ്ങള്‍ ഇതാ:

1)വാരണാസി (ഉത്തർപ്രദേശ്)
മാർച്ചിലെ സുഖകരമായ കാലാവസ്ഥ വാരണാസിയിലെ ക്ഷേത്രദർശനത്തിനും ഗംഗാതീരത്തെ നടത്തത്തിനും അനുയോജ്യമാണ്.

1 st paragraph

പ്രധാന ആകർഷണങ്ങള്‍:
ദശാശ്വമേധ് ഘട്ടിലെ സായാഹ്ന ആരതി, കാശി വിശ്വനാഥ ക്ഷേത്രം, ഗംഗാ നദിയിലൂടെയുള്ള ബോട്ട് യാത്ര, സാരാനാഥ്.
2)ഉദയ്പൂർ (രാജസ്ഥാൻ)
‘തടാകങ്ങളുടെ നഗരം’ എന്നറിയപ്പെടുന്ന ഉദയ്പൂർ മാർച്ചില്‍ വളരെ മനോഹരമാണ്. രാജസ്ഥാനിലെ കഠിനമായ ചൂട് തുടങ്ങുന്നതിന് മുൻപുള്ള ഈ സമയം കൊട്ടാരങ്ങളും തടാകങ്ങളും സന്ദർശിക്കാൻ മികച്ചതാണ്.

പ്രധാന ആകർഷണങ്ങള്‍: സിറ്റി പാലസ്, പിച്ചോള തടാകം, ജഗ് മന്ദിർ, സഹേലിയോൻ കി ബാരി.
3) പഞ്ച്‌മാർഹി (മധ്യപ്രദേശ്)
‘സത്പുരയുടെ റാണി’ എന്നറിയപ്പെടുന്ന ഇവിടം പ്രകൃതിസ്നേഹികള്‍ക്ക് പ്രിയപ്പെട്ടതാണ്. മാർച്ചില്‍ ഇവിടത്തെ വനങ്ങളും വെള്ളച്ചാട്ടങ്ങളും കൂടുതല്‍ സുന്ദരമായിരിക്കും.

2nd paragraph

പ്രധാന ആകർഷണങ്ങള്‍: ബീ ഫാള്‍സ്, ധൂപ്ഗഡ് സൂര്യാസ്തമയം, പാണ്ഡവ ഗുഹകള്‍, സത്പുര നാഷണല്‍ പാർക്ക്.
4) വയനാട് (കേരളം)
നമ്മുടെ കേരളത്തിലെ വയനാട് മാർച്ചില്‍ യാത്ര പോകാൻ മികച്ചൊരു ഓപ്ഷനാണ്. കാപ്പിത്തോട്ടങ്ങളും മലനിരകളും സന്ദർശിക്കാൻ പറ്റിയ സമയം.

പ്രധാന ആകർഷണങ്ങള്‍: എടയ്ക്കല്‍ ഗുഹകള്‍, ബാണാസുര സാഗർ ഡാം, വയനാട് വന്യജീവി സങ്കേതം.
5)ഊട്ടി (തമിഴ്നാട്)
വേനല്‍ച്ചൂടില്‍ നിന്ന് രക്ഷപെടാൻ ആഗ്രഹിക്കുന്നവർക്ക് ഊട്ടി മികച്ചൊരു ഓപ്ഷനാണ്. മാർച്ചില്‍ ഇവിടത്തെ പൂന്തോട്ടങ്ങള്‍ വിരിഞ്ഞുനില്‍ക്കുന്ന കാഴ്ച മനോഹരമാണ്.

പ്രധാന ആകർഷണങ്ങള്‍: ഊട്ടി ലേക്ക്, ബൊട്ടാണിക്കല്‍ ഗാർഡൻ, നീലഗിരി മൗണ്ടൻ റെയില്‍വേ (ടോയ് ട്രെയിൻ), ദൊഡ്ഡബെട്ട പീക്ക്.
6) ഗാങ്‌ടോക്ക് (സിക്കിം)
മാർച്ച്‌ മാസത്തോടെ സിക്കിമില്‍ വസന്തകാലം ആരംഭിക്കുന്നു. തെളിഞ്ഞ ആകാശവും ഹിമാലയൻ പർവതനിരകളുടെ മനോഹരമായ കാഴ്ചയും ഈ സമയത്ത് ലഭിക്കും.

പ്രധാന ആകർഷണങ്ങള്‍: സോംഗോ തടാകം, എം.ജി മാർഗ്, റുംടെക് മൊണാസ്ട്രി, നാഥുലാ പാസ്.
7)ഡാർജിലിംഗ് (പശ്ചിമ ബംഗാള്‍)
മലനിരകളിലെ ശുദ്ധവായുവും തേയിലത്തോട്ടങ്ങളുടെ ഭംഗിയും ആസ്വദിക്കാൻ മാർച്ചില്‍ ഡാർജിലിംഗ് സന്ദർശിക്കാം.

പ്രധാന ആകർഷണങ്ങള്‍: ടൈഗർ ഹില്ലിലെ സൂര്യോദയം, ഡാർജിലിംഗ് ഹിമാലയൻ റെയില്‍വേ, ബതാസിയ ലൂപ്പ്, ഡാർജിലിംഗിലെ തേയിലത്തോട്ടങ്ങള്‍.