സഞ്ജു താണ്ഡവം; വെടിക്കെട്ട് ഫിഫ്റ്റിയുമായി ഇഷാനും അഭിഷേകും; ഇന്ത്യയ്ക്ക് കൂറ്റൻ സ്കോര്‍

ടി20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ കൂറ്റൻ ടോട്ടലുമായി ഇന്ത്യ. 20 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സാണ് നേടിയത്.തുടർച്ചയായ മൂന്നാം മത്സരത്തിലും വെടിക്കെട്ട് നടത്തിയ സഞ്ജു സാംസണ്‍ 46 പന്തില്‍ എട്ട് സിക്‌സറും അഞ്ചു ഫോറുകളും അടക്കം 89 റണ്‍സ് നേടി.
അഭിഷേക് ശർമ ഫൈനലില്‍ ഫോമിലേക്ക് തിരിച്ചെത്തി. 21 പന്തില്‍ മൂന്ന് സിക്‌സറും ആറ് ഫോറുകളും അടക്കം 52 റണ്‍സ് നേടി. ഇഷാൻ കിഷൻ 25 വീതം നാല് വീതം സിക്‌സറും ഫോറുകളും അടക്കം 54 റണ്‍സ് നേടി.
ന്യൂസിലാൻഡിന് വേണ്ടി ജെയിംസ് നീഷാം മൂന്ന് വിക്കറ്റ് നേടി. ഹാർദിക് 18 റണ്‍സും ശിവം ദുബെ 26 റണ്‍സും നേടി.
അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്നര്‍ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.

ഒരു മാറ്റവുമായിട്ടാണ് ന്യൂസിലന്‍ഡ് ഇറങ്ങുന്നത്. കോള്‍ മക്കോഞ്ഞിക്ക് പകരം പേസര്‍ ജേക്കബ് ഡഫി ടീമില്‍ തിരിച്ചെത്തി. ഇന്ത്യ സെമി ഫൈനല്‍ കളിച്ച ടീമില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. ടോസ് നേടിയാല്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുമായിരുന്നുവെന്ന് സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി.
