AAK

തെരഞ്ഞെടുപ്പ് അനുമതികള്‍ ഇനി വിരല്‍ത്തുമ്പില്‍; സുതാര്യത ഉറപ്പാക്കാന്‍ ‘സുവിധ’ പോര്‍ട്ടല്‍

 

1 st paragraph

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചാരണ നടപടികള്‍ കൂടുതല്‍ ലളിതമാക്കാനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും വിവിധ അനുമതികള്‍ വേഗത്തില്‍ ലഭ്യമാക്കാനും ലക്ഷ്യമിടുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനു കീഴിലെ ‘സുവിധ’ പോര്‍ട്ടല്‍ സജ്ജമായി. ഈ പോര്‍ട്ടല്‍ വഴി പ്രചാരണവുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണമായ അനുമതികളെല്ലാം ഏക ജാലകം വഴി ലഭ്യമാക്കാന്‍ സഹായിക്കും. അനുമതികള്‍ നല്‍കുന്നതിലെ പക്ഷപാതം ഒഴിവാക്കാനും നടപടികളില്‍ പൂര്‍ണ്ണമായ സുതാര്യത ഉറപ്പാക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കും.

പൊതുയോഗങ്ങള്‍, റാലികള്‍, വാഹന പ്രചാരണം എന്നിവയ്ക്കുള്ള അപേക്ഷകള്‍ ഇനി മുതല്‍ പൂര്‍ണ്ണമായും സമര്‍പ്പിക്കാം. എന്നാല്‍ ഉച്ചഭാഷിണി ഉപയോഗത്തിനുള്ള ഫീസ് കേരള പോലീസിന്റെ ‘തുണ’ പോര്‍ട്ടല്‍ വഴി അടച്ച ശേഷമേ സുവിധ പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിക്കാനാകൂ എന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കളക്ടര്‍ ഡോ.വിനയ് ഗോയല്‍ അറിയിച്ചു.

2nd paragraph

https://suvidha.eci.gov.in/ എന്ന പോര്‍ട്ടല്‍ വഴിയാണ് അനുമതികള്‍ക്കുള്ള അപേക്ഷകളും നാമനിര്‍ദ്ദേശപത്രികകളും സമര്‍പ്പിക്കേണ്ടത്. സമര്‍പ്പിച്ച അപേക്ഷകളുടെ നില തത്സമയം പരിശോധിക്കുകയും ഡിജിറ്റല്‍ ഒപ്പോടു കൂടിയ അനുമതി പത്രങ്ങള്‍ ഓണ്‍ലൈനായി തന്നെ ഡൗണ്‍ലോഡ് ചെയ്ത് എടുക്കുകയും ചെയ്യാം. തെരഞ്ഞെടുപ്പ് പൂര്‍ണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ ഈ സംവിധാനം മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥരെ സഹായിക്കും.മൈക്ക് പെര്‍മിഷന് ‘തുണ’ പോട്ടലില്‍ പണമടച്ച ശേഷം ‘സുവിധ’ യില്‍ അപേക്ഷ നല്‍കണം.