Shobika

കറുത്ത ഷർട്ട് ധരിച്ച് വനിത സംവരണ ബില്ലിന്‍റെ പകർപ്പ് കത്തിച്ച് സ്റ്റാലിൻ

 

ചെന്നൈ: മണ്ഡലപുനർനിർണയ നീക്കത്തിൽ പ്രതിഷേധം കടുപ്പിക്കാൻ ഡിഎംകെ ആഹ്വാനം ചെയ്തു. സംസ്ഥാന വ്യാപകമായി കരിങ്കൊടി പ്രതിഷേധം നടത്തും.എല്ലാ വാർഡ്‌ -ബൂത്ത്‌ തലത്തിലും കറുത്ത കൊടി ഉയർത്തും.മൂന്ന് ദിവസത്തെ പ്രതിഷേധത്തിനാണ് ആഹ്വാനം.അടുത്ത മൂന്ന് ദിവസം എല്ലാ വീടുകളിലും കടകളിലും വ്യവസായശാലകളിലും പ്രതിഷേധം സംഘടിപ്പിക്കും.

1 st paragraph

ബില്ലിൻറെ പകർപ്പ് സ്റ്റാലിൻ കത്തിച്ചു.ചെന്നൈയിൽ മുഖ്യമന്ത്രിയുടെ വസതിയിലും കറുത്ത കൊടി ഉയർത്തി.നാമക്കലിൽ കറുത്ത ഷർട്ട് ധരിച്ച് സ്റ്റാലിൻ കറുത്ത കൊടി ഉയർത്തി. തമിഴ് ജനതയെ സ്വന്തം മണ്ണിൽ അഭയാർത്ഥികൾ ആകാൻ അനുവദിക്കില്ലെന്ന് അദ്ദേഗം പറഞ്ഞു .ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തിനെതിരായ തമിഴ്നാടിന്റെ പ്രതിഷേധ ജ്വാലയിൽ ദില്ലി കീഴടങ്ങി ദ്രാവിഡ മണ്ണിൽ ഇപ്പോൾ ഉയരുന്ന പ്രതിഷേധം ബിജെപിയുടെ അഹന്തയെ ഇല്ലാതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

അതേ സമയം വനിത സംവരണ ബില്ലിനോട് നൂറു ശതമാനം യോജിപ്പെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു.മണ്ഡലപുനർനിർണ്ണയവും ജനസംഖ്യയും ബന്ധപ്പെടുത്തരുത് എന്നാണ് നിലപാട്.ഇപ്പോഴത്തെ ബില്ലിൽ മണ്ഡലങ്ങൾ പകുതി കൂട്ടുന്നതിനെ സ്വാഗതം ചെയ്യുന്നു.തെക്കേ ഇന്ത്യയുടെ പ്രാതിനിധ്യം മാറാതിരിക്കാൻ ഇതാണ് വഴി.വടക്കേ ഇന്ത്യയിൽ സീറ്റുകൾ കൂട്ടുന്നത് ഒരു പാർട്ടിയെ മാത്രം സഹായിക്കും എന്ന വാദം അടിസ്ഥാനരഹിതമെന്നും നായിഡു കൂട്ടിച്ചേര്‍ത്തു.

2nd paragraph