Shobika

ഇ-സിഗരറ്റ് വലിച്ച രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന് 25 ലക്ഷം പിഴ

ഐ.പി.എല്‍. മത്സരത്തിനിടെ ഡ്രസിങ് റൂമില്‍ ഇരുന്ന ഇ-സിഗരറ്റ് വിവാദത്തിലായ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ റിയാന്‍ പരാഗിന് 25 ലക്ഷം രൂപ ചുമത്തി ബി.സി.സി.ഐ.

1 st paragraph

മാച്ച്‌ ഫീയുടെ 25 ശതമാനമാണ് പിഴ ചുമത്തിയത്. പരാഗ് പുകവലിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയില്‍ പ്രചരിക്കുകയും വന്‍വിമര്‍ശം ഉയരുകയും ചെയ്തിരുന്നു. ഇതോടെയാണ് ബി.സി.സി.ഐ അച്ചടക്കലംഘനത്തിന് പിഴ ചുമത്തിയത്.

ഐ.പി.എല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പരാഗ് ലംഘിച്ചതായാണ് ബി.സി.സി.ഐയുടെ കണ്ടെത്തല്‍. ലെവല്‍ ഒന്നില്‍പ്പെട്ട കുറ്റമാണ് പരാഗ് ചെയ്തത്. ഇതേത്തുടര്‍ന്ന് മാച്ച്‌ ഫീയുടെ 25 ശതമാനം പിഴ. കൂടാതെ ഒരു പോയിന്റ് കുറയ്ക്കുകയും ചെയ്തിട്ടുണ്ടെന്ന് ഐ.പി.എല്‍ വൃത്തങ്ങള്‍ പറഞ്ഞു.

2nd paragraph

ചൊവ്വാഴ്ച പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ ഔട്ടായി മടങ്ങിയശേഷമാണ് പരാഗ് സഹതാരങ്ങളുടെ സമീപം ഇരുന്ന് ഇ-സിഗരറ്റ് വലിച്ചത്. പരാഗിനെതിരെ നടപടി എടുക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതോടെ അച്ചടക്ക നടപടി ഉണ്ടാകുമെന്ന് ബി.സി.സി.ഐ അറിയിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് പിഴ ചുമത്തിയത്.

ഇന്ത്യയിലെ ക്രിക്കറ്റ് സ്റ്റേഡിയങ്ങള്‍ പൂര്‍ണ്ണമായും പുകയില വിരുദ്ധ മേഖലകളാണ്. ഗാലറിയിലോ ഡ്രസ്സിങ് റൂമിലോ ഡഗൗട്ടിലോ പുകവലിക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. കൂടാതെ, ഇന്ത്യയുടെ ഫെഡറല്‍ നിയമങ്ങള്‍ വളരെ കര്‍ശനമാണ്; 2019 ലെ ഇലക്‌ട്രോണിക് സിഗരറ്റ് നിരോധന നിയമം (PECA) പ്രകാരം രാജ്യം ഇ-സിഗരറ്റുകള്‍ നിരോധിച്ചിട്ടുണ്ട്. ഈ നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴയും ആറ് മാസം വരെ തടവും ഉള്‍പ്പെടെയുള്ള കഠിനമായ ശിക്ഷകള്‍ ലഭിക്കും.

സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക് മാറിയതിനുശേഷം 2026 സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിക്കുന്ന റിയാന്‍ പരാഗ് ഇതിനകം തന്നെ വെല്ലുവിളികള്‍ നേരിടുമ്പോഴാണ് ഇ-സിഗരറ്റ് വിവാദം ഉടലെടുക്കുന്നത്.