Shobika

ആംബുലന്‍സിന്റെ ചില്ല് തകര്‍ത്ത് പുറത്തേക്കോടിയ രോഗിയുടെ മൃതദേഹം ഓടയില്‍; പേവിഷബാധയേറ്റതെന്ന് സംശയം

തിരുവനന്തപുരം ഈഞ്ചയ്ക്കലിനടുത്ത് ആംബുലന്‍സില്‍ നിന്ന് ഇറങ്ങിയോടിയ രോഗിയെ ഓടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര ചെങ്കല്‍ സ്വദേശി രവീന്ദ്രന്‍ എന്നയാളാണ് മരിച്ചത്. ഇദ്ദേഹത്തിന് പേവിഷബാധയേറ്റതാണെന്നാണ് സംശയം. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ 108 ആംബുലന്‍സിന്റെ ചില്ല് തകര്‍ത്ത് ഇയാള്‍ ഇറങ്ങി ഓടുകയായിരുന്നു.

1 st paragraph

ഇന്ന് പുലര്‍ച്ചെയോടെയാണ് രവീന്ദ്രനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സ് വിളിക്കുന്നത്. ഉടനടി ആംബുലന്‍സെത്തി ഇദ്ദേഹവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് പാഞ്ഞു. എന്നാല്‍ ആംബുലന്‍സിനുള്ളില്‍ ഇദ്ദേഹം വലിയ അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയും അക്രമാസക്തനാകുകയും ചെയ്തു. ഉപകരണങ്ങളെല്ലാം ഇയാള്‍ അടിച്ച് നശിപ്പിച്ചു. ഇതിനിടെ ജീവനക്കാര്‍ ആംബുലന്‍സ് നിര്‍ത്തിയപ്പോഴാണ് ഇയാള്‍ ചില്ല് തകര്‍ക്ക് പുറത്തേക്ക് ഇറങ്ങിയോടിയത്.

മണിക്കൂറുകള്‍ക്ക് ശേഷം സമീപത്തെ ഓടയില്‍ നിന്നാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. മരിച്ച രവീന്ദ്രന്‍ നായകളോടും മറ്റ് മൃഗങ്ങളോടും കരുതലുള്ള ആളായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. പട്ടികള്‍ക്ക് ബിസ്‌ക്കറ്റ് കൊടുക്കുന്ന ശീലമുണ്ടായിരന്നു. കൈയ്യില്‍ മാസങ്ങള്‍ക്ക് മുമ്പ് ഒരു മുറിവ് സംഭവിച്ചിരുന്നു. അത് ആരോടും അറിയിച്ചില്ല. പട്ടി കടിച്ചിട്ടുണ്ടാവും എന്നാണ് നാട്ടുകാര്‍ പറയുന്നത്.

2nd paragraph