Bridal

‘VDS കേരളം ഭരിക്കട്ടെ, ഷാഫി പറമ്പിൽ കോൺഗ്രസിനെ നയിക്കട്ടെ’; KPCC അധ്യക്ഷനാക്കാൻ ഷാഫിക്ക് വേണ്ടിയും ഫ്ലക്സ്

എറണാകുളത്ത് വി ഡി സതീശനും ഷാഫി പറമ്പിലിനും അനുകൂലമായി ഫ്ലക്സ്. വിഡിഎസ് കേരളം ഭരിക്കട്ടെ ഷാഫി കോൺഗ്രസ് നയിക്കട്ടെ എന്നാണ് ഫ്ലക്സിലെ വാചകം. എറണാകുളം പള്ളുരുത്തിയിൽ ആണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. കോൺഗ്രസ് ഐ പള്ളുരുത്തി മണ്ഡലം കമ്മിറ്റിയുടെ പേരിലാണ് ഫ്ലെക്സ്. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് മികച്ച വിജയം നേടിയതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിനുള്ളിൽ നിലനിൽക്കുന്ന തർക്കങ്ങളുടെ തുടർച്ചയായാണ് സംഭവം.

1 st paragraph

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശൻ, കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവർക്കായി പ്രത്യേകം ചേരിതിരിഞ്ഞ് ഫ്ലക്സ് യുദ്ധം നടക്കുന്നതിനിടെയാണ്, സതീശനെയും ഷാഫിയെയും ഒരുമിച്ച് പിന്തുണച്ചുകൊണ്ടുള്ള ഫ്ലക്സ് ഉയർന്നത്. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം രൂക്ഷമായതിനെത്തുടർന്ന് ഇത്തരം ഫ്ലക്സ് ബോർഡുകളും പ്രകടനങ്ങളും ഉടനടി അവസാനിപ്പിക്കണമെന്ന് ഹൈക്കമാൻഡ് നേരത്തെ കർശന നിർദ്ദേശം നൽകിയിരുന്നു.

നേരത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഷാഫി പറമ്പിൽ MP കെ സി വേണുഗോപാലിന് പിന്തുണ നൽകിയിരുന്നു. കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, എം കെ രാഘവൻ, അടൂർ പ്രകാശ് തുടങ്ങിയ എംപിമാരുടെ പിന്തുണ കെ സി വേണുഗോപാലിനായിരുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് അനുകൂലമായ കാറ്റാണ് ഇപ്പോൾ സംസ്ഥാന രാഷ്ട്രീയത്തിൽ വീശുന്നത്.

2nd paragraph

പുതിയ നിയമസഭാ കക്ഷി നേതാവായി കെ.സി. വേണുഗോപാൽ വരണമെന്നാണ് ഭൂരിപക്ഷം എംഎൽഎമാരും നിരീക്ഷകരെ അറിയിച്ചിരിക്കുന്നത്. എംഎൽഎമാരുടെ പിന്തുണയ്‌ക്കൊപ്പം തന്നെ കേരളത്തിലെ പൊതുവായ ജനവികാരം കൂടി പരിഗണിക്കണമെന്ന് മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ട കാര്യവും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.