Main Banner

വിശ്വാസവോട്ടെടുപ്പില്‍ ടിവികെയ്‌ക്ക് വൻ വിജയം; 144 എംഎല്‍എമാരുടെ പിന്തുണ, എഐഎഡിഎംകെയുടെ 25 എംഎല്‍എമാര്‍ കൂറുമാറി

ചെന്നൈ: തമിഴ്‌നാട് നിയമസഭയില്‍ വിശ്വാസവോട്ട് നേടി വിജയ്‌യുടെ ടിവികെ സർക്കാർ. 234ല്‍ 144 എംഎല്‍എമാരുടെ പിന്തുണയാണ് വിജയ്‌ക്ക് ലഭിച്ചത്.

1 st paragraph

എഐഎഡിഎംകെയിലെ 25 എംഎല്‍എമാർ കൂറുമാറി വിജയ്‌ക്കൊപ്പം നിന്നു. ഡിഎംകെയും ഡിഎംഡികെയും, നാല് പിഎംകെ എംഎല്‍എമാരും ഒരു ബിജെപി എംഎല്‍എയും വിശ്വാസവോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കില്ലെന്ന് ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ നിയമസഭയില്‍ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ 108 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി തിരഞ്ഞെടുക്കപ്പെട്ട ടിവികെയ്‌ക്ക് സർക്കാർ രൂപീകരിക്കാൻ ആവശ്യമായ കേവലഭൂരിപക്ഷം ഇല്ലായിരുന്നു. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ ഡിഎംകെ സഖ്യത്തില്‍ വിജയിച്ച ഘടകക്ഷികളുടെ പിന്തുണയോടെയാണ് വിജയ് സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റത്. കോണ്‍ഗ്രസ്, സിപിഎം, സിപിഐ, വിസികെ, മുസ്ലീം ലീഗ് എന്നീ കക്ഷികളുടെ പിന്തുണയോടെ 120 എംഎല്‍എമാരുടെ പിന്തുണ ടിവികെ ഉറപ്പാക്കിയിരുന്നു.

 

 

 

2nd paragraph