Bridal

‘വേണു സന്തുഷ്ടൻ, നിരാശയൊന്നുമില്ല: കെസി വേണുഗോപാലിന് ഇനിയും സമയമുണ്ട്’; കെ സുധാകരൻ

വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിൽ കെ സി വേണുഗോപാലിന് നിരാശയില്ലെന്ന് കെ സുധാകരൻ. കെസി വേണുഗോപാലിന് ഇനിയും സമയമുണ്ട്. എഐസിസി തീരുമാനത്തിൽ കെ സി വേണുഗോപാൽ സന്തുഷ്ടനാണെന്നും കെ സുധാകരൻ പറഞ്ഞു. ഡൽഹിയിൽ കെസി വേണുഗോപാലുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷമായിരുന്നു പ്രതികരണം.

1 st paragraph

വി ഡി സതീശനെ അഭിനന്ദിച്ചെങ്കിലും, അതൃപ്തി പറയാതെ പറയുകയായിരുന്നു കെ സി വേണുഗോപാലിന്റെ പ്രതികരണം. എഐസിസി ജനറൽസെക്രട്ടറിയായി തുടരുമോ എന്ന ചോദ്യത്തിന്, നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ അതും കൂടി വേണമെങ്കിൽ താൻ കൊടുക്കാമെന്നായിരുന്നു പ്രഖ്യാപനത്തിന് പിന്നാലെ കെ സി വേണുഗോപാലിന്റെ മറുപടി.

മുഖ്യമന്ത്രി പ്രഖ്യാപനത്തിനു പിന്നാലെ കടുത്ത അതൃപ്തിയുമായി മുതിർന്ന നേതാവ് രമേശ്‌ ചെന്നിത്തലയും രം​ഗത്തെത്തിയിരുന്നു. വി.ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ തിരുവനന്തപുരത്തെ വീട്ടിൽ നിന്നുമിറങ്ങിയ രമേശ്‌ ചെന്നിത്തല നിയമസഭ കക്ഷി യോഗത്തിൽ നിന്നും വിട്ടു നിന്നു. സീനിയോരിറ്റി ഉൾപ്പടെ പരിഗണിച്ചില്ലെന്ന് അച്ചടക്കം പാലിച്ചിട്ടും അവഗണിച്ചെന്നും ചെന്നിത്തല ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ചു. അതേസമയം വി ഡി സതീശനെ പിന്തുണച്ച് നിയമസഭാ കക്ഷിയോഗത്തിന് മുമ്പ് കെപിസിസി അധ്യക്ഷന് രമേശ് ചെന്നിത്തല കത്ത് നൽകി.

2nd paragraph