Main Banner

വിഡി സതീശന്‍ തന്നെ മുഖ്യമന്ത്രി; ഒടുവില്‍ പ്രഖ്യാപിച്ച്‌ ഹൈക്കമാന്റ്

ന്യൂ ഡല്‍ഹി: കേരളത്തിന്റെ മുഖ്യമന്ത്രിയായി വിഡി സതീശനെ പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസ് ദേശീയ നേതൃത്വം. പത്ത് ദിവസത്തോളം നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവില്‍ ആണ് വിഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.

1 st paragraph

എഐസിസി നിരീക്ഷകര്‍ വാര്‍ത്താസമ്മേളനം നടത്തിയാണ് സതീശന്റെ പേര് അറിയിച്ചത്. കെസി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരില്‍ നിന്ന് കടുത്ത മത്സരമാണ് സതീശന്‍ നേരിട്ടിരുന്നത്.

കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഭൂരിഭാഗവും കെസി വേണുഗോപാലിനെയായിരുന്നു പിന്തുണച്ചിരുന്നത്. എന്നാല്‍ മുസ്ലീം ലീഗ് അടക്കമുള്ള ഘടകകക്ഷികളുടെ പിന്തുണ സതീശന് ഉണ്ടായിരുന്നത് ഗുണമായി. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്നു വിഡി സതീശന്‍.

 

 

2nd paragraph