ഡിജിറ്റൽ വിസ്മയവുമായി ‘ഗൾഫ് ഓൺ’ വളാഞ്ചേരിയിൽ; മുനവ്വറലി തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു,ആവേശമായി ബേബി ജീനും വമ്പൻ ഓഫറുകളും

ഡിജിറ്റൽ വിസ്മയവുമായി ‘ഗൾഫ് ഓൺ’ വളാഞ്ചേരിയിൽ; മുനവ്വറലി തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു,ആവേശമായി ബേബി ജീനും വമ്പൻ ഓഫറുകളും

വളാഞ്ചേരി: മലബാറിലെ പ്രമുഖ ഡിജിറ്റൽ റീട്ടെയിൽ ശൃംഖലയായ ‘ഗൾഫ് ഓൺ ഡിജിറ്റൽ ഹബ്ബിന്റെ’ അത്യാധുനിക സൂപ്പർ സ്റ്റോർ വളാഞ്ചേരിയിൽ പ്രൗഢഗംഭീരമായ ചടങ്ങുകളോടെ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് റോഡിൽ വിശാൽ മാർട്ടിന് സമീപം സജ്ജീകരിച്ചിരിക്കുന്ന ഔട്ട്ലെറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം രാവിലെ 10 മണിക്ക് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.
പെരിന്തൽമണ്ണ, കോട്ടക്കൽ, നിലമ്പൂർ, പെരുമ്പാവൂർ, അരീക്കോട് എന്നീ നഗരങ്ങളിലെ വിജയകരമായ പ്രവർത്തനത്തിന് ശേഷം ഗൾഫ് ഓണിന്റെ ഏഴാമത് ഷോറൂമാണ് വളാഞ്ചേരിയിൽ പ്രവർത്തനമാരംഭിച്ചത്.

വൈകുന്നേരം 04:30-ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രശസ്ത റാപ്പറും നടനുമായ ബേബി ജീൻ മുഖ്യാതിഥിയായി പങ്കെടുത്തു. വൻ ജനപങ്കാളിത്തത്തോടെ നടന്ന ചടങ്ങിൽ വളാഞ്ചേരി നഗരസഭ ചെയർപേഴ്സൺ ഹസീന വട്ടോളി , വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷ ഷാജിമോൾ, കൗൺസിലർമാരായ സാജിത ടീച്ചർ, സുലൈഖ കാരക്കാടൻ, റാഷിദ് മച്ചിഞ്ചേരി , രാജൻ പരപ്പിൽ, അബ്ദുൽ റസാഖ് കൂരിപ്പറമ്പിൽ, മുനീർ ഹുദവി വിളയിൽ , ഗൾഫ് ഓൺ ബിസിനസ് ഗ്രൂപ്പ് ചെയർമാൻ പി. അബ്ദുസലാം, മാനേജിംഗ് ഡയറക്ടർ സി. മുഹമ്മദ് റാഫി, സി.ഇ.ഒ ശിഹാബ് , സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും സംബന്ധിച്ചു.
ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തവർക്കായി നടത്തിയ പ്രത്യേക നറുക്കെടുപ്പിലെ വിജയികൾക്കുള്ള ടെലിവിഷൻ, ഫ്രിഡ്ജ് എന്നീ ആകർഷകമായ സമ്മാനങ്ങൾ ചടങ്ങിൽ വെച്ച് നടൻ ബേബി ജിൻ വിതരണം ചെയ്തു.
ആദ്യദിനം തന്നെ വൻ ജനത്തിരക്കാണ് ഷോറൂമിൽ അനുഭവപ്പെട്ടത്. ഉദ്ഘാടനത്തോടനുബന്ധിച്ച് വരും ദിവസങ്ങളിലും ആകർഷകമായ ഓഫറുകളും സർപ്രൈസ് സമ്മാനങ്ങളും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ടെന്ന് മാനേജ്മെന്റ് അറിയിച്ചു.
40,000 രൂപയ്ക്ക് മുകളിൽ മൊബൈൽ പർച്ചേസ് ചെയ്യുന്നവർക്ക് 2 വർഷത്തെ വാറണ്ടിയോടൊപ്പം അഡീഷണൽ ചാർജുകളില്ലാതെ 1 വർഷത്തെ അധിക വാറണ്ടിയും ഒരു സൈക്കിളും സമ്മാനമായി ലഭിക്കും.
40,000-ന് താഴെ മൊബൈൽ പർച്ചേസിന് അധിക വാറണ്ടിയോടൊപ്പം എയർ ഫ്രയർ, ബിരിയാണി പോട്ട്, ഡിന്നർ സെറ്റ്, മിക്സി എന്നിവയിലൊന്ന് ഉറപ്പായ സമ്മാനമായി നേടാം.
രാവിലെ 11 മണി മുതൽ വൈകുന്നേരം 4 മണി വരെ ഐഫോൺ പൗച്ചുകളും സ്ക്രീൻ ഗാർഡുകളും വെറും 29 രൂപയ്ക്കാണ് ഗൾഫ് ഓണിൽ ഒരുക്കിയത്.
സ്മാർട്ട് ഫോണുകൾ, ലാപ്ടോപ്പുകൾ, സ്മാർട്ട് ടെലിവിഷനുകൾ, അത്യാധുനിക ഡിജിറ്റൽ ആക്സസറികൾ എന്നിവയുടെ വൻ ശേഖരമാണ് വളാഞ്ചേരി ഗൾഫ് ഓണിൽ ഒരുക്കിയിരിക്കുന്നത്. ഉൽപ്പന്നങ്ങൾ ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നതിനൊപ്പം, അതിവേഗ സർവീസുകളും ഉറപ്പാക്കുന്നു. വിശാലമായ പാർക്കിംഗ് സൗകര്യവും മികച്ച കസ്റ്റമർ കെയറും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ലോകോത്തര ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ വിശ്വസ്തതയോടെയും ഏറ്റവും കുറഞ്ഞ നിരക്കിലും വളാഞ്ചേരിയിലെ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഗൾഫ് ഓൺ ബിസിനസ് ഗ്രൂപ്പ് ചെയർമാൻ പി. അബ്ദുസലാം, മാനേജിംഗ് ഡയറക്ടർ സി. മുഹമ്മദ് റാഫി, സി.ഇ.ഒ ശിഹാബ് എന്നിവർ അറിയിച്ചു.