Main Banner

മോഡലിങിന്റെ മറവിൽ മനുഷ്യക്കടത്തും സെക്സ് റാക്കറ്റും: സിന്ധുവിന് ഗുണ്ടാസംഘങ്ങളുമായി ബന്ധം; റിമാൻഡ് റിപ്പോർട്ട്

മോഡലിങിന്റെ മറവിൽ മനുഷ്യക്കടത്തും സെക്സ് റാക്കറ്റും നടത്തിയ കേസിലെ മുഖ്യപ്രതി സിന്ധുവിന് ഗുണ്ടാസംഘങ്ങളുമായി ബന്ധമെന്ന് റിമാൻഡ് റിപ്പോർട്ട്. പരാതിക്കാരിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയത് സിന്ധുവാണ്. ഇത് പരാതിക്കാരിയുടെ ഭർത്താവിന്റെ ഫോണിലേക്ക് അയച്ചു നൽകി. സിന്ധു മറ്റ് പ്രതികൾക്ക് പണം നൽകിയതിന് തെളിവുണ്ടെന്നും കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

1 st paragraph

പരാതിക്കാരിയെ കോളയിൽ വെളുത്ത പൊടി കലർത്തി കുടിപ്പിച്ചാണ് പീഡനത്തിനിരയാക്കിയത്. പരാതിക്കാരിയെ രണ്ടാംപ്രതി ചൂരൽ ഉപയോഗിച്ച് മർദിച്ചെന്നും റിമാൻഡ് റിപ്പോർട്ടിൽ‌ പറയുന്നു. കേസിൽ മൊത്തം 5 പ്രതികൾ. രണ്ടും അഞ്ചും പ്രതികൾ പിടിയിലാകാൻ ഉണ്ട്. ഒന്നാം പ്രതി സിന്ധു, മൂന്നാം പ്രതി മഞ്ജിമ നാലാം പ്രതി അലീന എന്നിവരാണ് പിടിയിലായ പ്രതികൾ.

മുഖ്യപ്രതി സിന്ധുവിന്റെ വാട്സാപ്പ് സ്ക്രീൻ ഷോട്ട് ട്വന്റിഫോറിന് ലഭിച്ചിരുന്നു. സിന്ധു ആവശ്യകാർക്ക് യുവതികളുടെ ചിത്രങ്ങൾ വാട്സപ്പിൽ അയച്ചുനൽകും. ശേഷം റേറ്റ് അറിയിക്കും. വാട്ടസ്പ്പ് വഴി തന്നെ ഡീലും ഉറപ്പിക്കും. ഇക്കാര്യങ്ങൾ സിന്ധുവിന്റെ സ്ക്രീന്ഷോട്ടിൽ വ്യക്തം. കൊച്ചിയിൽ എത്തിച്ച സിന്ധുവിനെ എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജൂൺ 4 വരെ റിമാൻഡ് ചെയ്തു. മുഖ്യപ്രതിയെ ചോദ്യം ചെയ്യുന്നതുവഴി കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന് പ്രതീക്ഷയിലാണ് അന്വേഷണസംഘം.

2nd paragraph