Main Banner

മാസപ്പടി കേസ്; ശരൺ എസ് കർത്ത ചോദ്യം ചെയ്യലിനായി വീണ്ടും ഇ ഡി ഓഫീസിൽ എത്തി

മാസപ്പടി കേസിൽ, ഇ ഡി ചോദ്യം ചെയ്യലിന് വീണ്ടും CMRL ഡയറക്ടർ ശരൺ എസ് കർത്ത ഹാജരായി. കൊച്ചിയിലെ ഇ.ഡി ഓഫീസിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. പത്തരയോടെയാണ് കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്യൽ ആരംഭിച്ചത്. ഇത് രണ്ടാം തവണയാണ് ശരൺ എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ തവണ ഏകദേശം 10 മണിക്കൂറോളമാണ് ഇയാളെ ചോദ്യം ചെയ്തിരുന്നത്. വീണാ ടിയെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായിട്ടാണ് ശരണിനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത് എന്നാണ് വിവരം. ഏത് പശ്ചാത്തലത്തിലാണ് സിഎംആർഎൽ എക്‌സാലോജിക്സിന് കരാർ നൽകിയത്. 2016-2021 കാലഘട്ടത്തിൽ അധികാരത്തിൽ ഇരുന്ന പിണറായി സർക്കാരിൽ നിന്ന് എന്തെങ്കിലും തരത്തിലുള്ള സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യങ്ങളടക്കം ചോദ്യം ചെയ്യലിൽ പരിശോധിക്കും.

1 st paragraph

കേസിൽ എസ്.എഫ്.ഐ.ഒ കുറ്റപത്രത്തിന്റെ അനുബന്ധ രേഖകളുടെ പരിശോധന ഇ ഡി ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശരണിനെ രണ്ടാം തവണ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. നേരത്തെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ ടി.വീണയെ രണ്ടുതവണ ചോദ്യം ചെയ്തിരുന്നു. എന്നാൽ സിഎംആർഎൽ ഉന്നതരും, വീണയും നൽകിയ മൊഴികൾ തമ്മിൽ പൊരുത്തക്കേട് ഉണ്ടെന്നാണ് ഇഡിയുടെ വിലയിരുത്തൽ. ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിന് കൂടിയാണ് ശരണിനെ വീണ്ടും ചോദ്യം ചെയ്യുന്നത്.