Main Banner

‘വിവേചന’ത്തിന് പുതിയ നിര്‍വചനം നല്‍കി എന്‍സിഇആര്‍ടി; വിവേചനത്തിനുള്ള കാരണങ്ങളില്‍ സാമ്പത്തിക ചുറ്റുപാട് കൂടി ഉള്‍പ്പെടുത്തി

വിവേചനത്തിന് പുതിയ നിര്‍വചനം നല്‍കി എന്‍സിഇആര്‍ടി. വിവേചനത്തിനുള്ള കാരണങ്ങളില്‍ സാമ്പത്തിക പശ്ചാത്തലം ഉള്‍പ്പെടുത്തി പാഠപുസ്തകത്തില്‍ പരിഷ്‌കരണം.എട്ടാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പുസ്തകത്തിലാണ് മാറ്റം.ജാതി, മതം, ലിംഗഭേദം എന്നിവയ്ക്ക് പുറമെ സാമ്പത്തിക പശ്ചാത്തലവും വിവേചനത്തിനുള്ള കാരണമാകുന്നു.സാമ്പത്തിക ചുറ്റുപാടിന്റെ പേരിലുള്ള മാറ്റിനിര്‍ത്തല്‍ നിയമവിരുദ്ധമെന്നും പുതിയ പാഠഭാഗം.

1 st paragraph

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സമത്വത്തിനായി യുജിസി പുറത്തിറക്കിയ വിവേചനത്തിന് എതിരായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സുപ്രീം കോടതി സ്റ്റേ ചെയ്ത പശ്ചാത്തലത്തിലാണ് മാറ്റം. എക്‌സ്‌പ്ലോറിങ് സൊസൈറ്റി: ഇന്ത്യ ആന്‍ഡ് ബിയോണ്ട് എന്ന പാഠഭാഗത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.

സാമ്പത്തികമായ പിന്നോക്കാവസ്ഥ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍അവരുടെ ലിംഗപദവിക്കും അവരുടെ രൂപത്തിനുമെല്ലാം അതീതമായി വിവേചനം നേരിടേണ്ടി വരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു എന്ന് പാഠഭാഗം പറയുന്നു. ഒരാളോട് അയാളുടെ ജാതിയുടേയോ മതത്തിന്റേയോ വര്‍ഗത്തിന്റേയോ ശാരീരിക ശേഷിയില്ലായ്മയുടേയോ നാടിന്റെയോ രൂപത്തിന്റെയോ ലിംഗപദവിയുടെയോ സാമ്പത്തിക ചുറ്റുപാടിന്റെയോ ലൈംഗികസ്വത്വത്തിന്റെ പേരിലോ മോശമായി പെരുമാറുന്നതാണ് വിവേചനമെന്നാണ് പാഠഭാഗത്തില്‍ ചേര്‍ത്തിരിക്കുന്നത്.

2nd paragraph