Main Banner

കാലാവധി കഴിഞ്ഞ ഉത്പന്നം കൊടുത്തു; സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ടിന് ഭക്ഷ്യസുരക്ഷ അതോരിറ്റിയുടെ നോട്ടീസ്

കാലാവധി കഴിഞ്ഞ ഉത്പ്പന്നങ്ങള്‍ വിതരണം ചെയ്‌തെന്ന പരാതിയില്‍ സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ടിന് കാരണം കാണിക്കല്‍ നോട്ടീസ്. ഭക്ഷ്യസുരക്ഷ അതോരിറ്റിയാണ് നോട്ടീസ് അയച്ചത്.

1 st paragraph

ഇന്‍സ്റ്റമാര്‍ട്ടിന് ആകെ 9 കാരണം കാണിക്കല്‍ നോട്ടീസുകള്‍ നല്‍കിയെന്നാണ് വിവരം. കാലാവധി കഴിഞ്ഞ മുട്ട, പ്രൊട്ടീന് പൗഡര്‍ മുതലായവ നല്‍കി എന്നുള്‍പ്പെടെയാണ് ഭക്ഷ്യസുരക്ഷ അതോരിറ്റിക്ക് ലഭിച്ച പരാതി. ഇക്കാര്യത്തില്‍ തൃപ്തികരമായ വിശദീകരണം നല്‍കാന്‍ സ്വിഗ്ഗിക്ക് സാധിച്ചില്ലെങ്കില്‍ കടുത്ത നടപടി സ്വീകരിക്കുമെന്നാണ് ഭക്ഷ്യസുരക്ഷ അതോരിറ്റി വ്യക്തമാക്കിയിരിക്കുന്നത്.