Main Banner

തൂഫാനും വൈറല്‍, കാക്കിക്കുള്ളിലെ കലാകാരന്മാരുടെ മ്യൂസിക്കല്‍ ആല്‍ബവും വൈറല്‍; കാണാം ‘ഓപ്പറേഷന്‍ ഡി-ഹണ്ട്’

ഓപ്പറേഷന്‍ തൂഫാന്‍ തരംഗമായി മുന്നേറുമ്പോള്‍ കൊല്ലത്ത് ആവേശം നിറയ്ക്കുകയാണ് ‘ഓപ്പറേഷന്‍ ഡി-ഹണ്ട്’ എന്ന മ്യൂസിക്കല്‍ ആല്‍ബം. ഒരു കൂട്ടം പോലീസ് ഉദ്യോഗസ്ഥര്‍ ഒരുക്കിയ ആല്‍ബത്തിന്റെ ആശയം സിറ്റി പോലീസ് കമ്മീഷണര്‍ ഹേമലത ഐപിഎസ്സിന്റേതാണ്. ഗാന രചനയും സംവിധാനവും അഭിനയവും ഉള്‍പ്പെടെ നിര്‍വഹിച്ചിരിക്കുന്നത് പോലീസുകാര്‍ തന്നെയാണ്.

1 st paragraph

ഇതിനോടകം വൈറലായി കഴിഞ്ഞു ഈ പൊലീസ് ആല്‍ബം. കൊല്ലം സിറ്റി പോലീസിന്റെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ തൂഫാന്‍ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വനിതാ സംഗമത്തില്‍ ആഭ്യന്തര മന്ത്രിക്ക് മുന്നില്‍ ആല്‍ബം പ്രദര്‍ശിപ്പിച്ചു. എ.സി.പി. രാജേഷ് ടി.ആറിന്റെ വരികളില്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് എ.സി.പി. അനന്തലാല്‍ ആണ്. അഭിനേതാക്കളും പോലീസുകാര്‍ തന്നെ.ആല്‍ബത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് രഞ്ജിന്‍ രാജ് ആണ്. ആലാപനം രഞ്ജിന്‍ രാജും അനില രാജും ചേര്‍ന്നാണ്. ഓപ്പറേഷന്‍ തൂഫാനൊപ്പം കൊല്ലം സിറ്റി പോലീസിന്റെ ‘ഓപ്പറേഷന്‍ ഡി-ഹണ്ട്’ മ്യൂസിക്കല്‍ ആല്‍ബവും തരംഗമാവുകയാണ്.