Main Banner

MBBS വിദ്യാർഥിനികളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം: കൂടുതൽ കേസുകളെടുക്കാൻ പൊലീസ്

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മോർഫിങ് പരാതികളിൽ കൂടുതൽ കേസുകളെടുക്കാൻ പൊലീസ്. ജൂനിയർ വിദ്യാർത്ഥി ഏബലിന് എതിരെ പരാതിയുമായി നിരവധി സീനിയർ വിദ്യാർത്ഥിനികൾ രംഗത്തെത്തി. ആറുമാസം മുൻപ് പരാതി നൽകിയിട്ടും പൊലീസ് ഇടപെട്ടില്ലെന്ന് വിദ്യാർത്ഥിനി ട്വന്റിഫോറിനോട് പറഞ്ഞു.

1 st paragraph

12 ഓളം പെൺകുട്ടികളുടെ ദൃശ്യങ്ങൾ റെഡിറ്റ് ,ഇൻസ്റ്റാഗ്രാം , ടെലഗ്രാം വഴികൈമാറി. നിലവിൽ ഒരു കേസ് മാത്രമാണ് മെഡിക്കൽ കോളേജ് പോലീസ് രജിസ്റ്റർ ചെയ്തത് ഇതിൽ ഏബന് ജാമ്യവും ലഭിച്ചിരുന്നു. കൂടുതൽ പെൺകുട്ടികൾ പോലീസിൽ മൊഴി നൽകിയതോടെ ഇന്ന് 4 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. ആറുമാസം മുമ്പേ സൈബർ പോലീസിന് പരാതി നൽകിയെന്ന് വിദ്യാർത്ഥിനി ട്വന്റിഫോറിനോട് പറഞ്ഞു. പൊലീസ് പ്രതിയെ കണ്ടുപിടിക്കാൻ ഇടപെട്ടില്ലെന്നും പരാതിക്കാരി.

കൂടുതൽ പരാതികൾ ലഭിച്ചിട്ടും മെഡിക്കൽ കോളേജ് പോലീസ് മൊഴിയെടുക്കാനോ പ്രത്യേകം എഫ്ഐആർ എടുക്കാനോ തയ്യാറായിരുന്നില്ല.പൊലീസ് ഒത്തുകളിക്കുന്നുവെന്ന് ആരോപിച്ച് ഇന്നലെ രാത്രി മെഡിക്കൽ വിദ്യാർഥികൾ സ്റ്റേഷനിൽ ഉപരോധിച്ചു. പ്രതിഷേധം കനത്തതോടെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രത്യേകം എഫ്ഐആർ എടുക്കാം എന്ന് ഉറപ്പു നൽകിയതോടെയാണ് വിദ്യാർത്ഥികൾ പിരിഞ്ഞുപോയത്. പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തതോടെ വീണ്ടും പോലീസ് കസ്റ്റഡിയിലെടുക്കും.

2nd paragraph