കേരളാ ജേർണലിസ്റ്റ്സ് യൂണിയൻ മലപ്പുറം ജില്ലാ നേതൃക്യാമ്പിന് പ്രൗഢ സമാപനം

മലപ്പറം: രണ്ട് ദിവസങ്ങളിലായി നടന്ന

കേരളാ ജേർണലിസ്റ്റ്സ് യൂണിയൻ കെ. ജെ. യു മലപ്പുറം ജില്ലാ നേതൃക്യാമ്പിന് പ്രൗഢ സമാപനം. നിലമ്പൂർ മഹാഗണി ഹട്ടിൽ റവന്യൂ വകുപ്പ് മന്ത്രി എ. പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പഴയ കാലത്ത് നിന്നും വ്യത്യസ്തമായി ഏറ്റവും കൂടുതൽ വെല്ലുവിളി നേരിടുന്ന മേഖലയാണ് മാധ്യമ മേഖലയെന്നും മാറുന്ന കാലത്തിനു അനുസരിച്ചു ഏറ്റവും വിശ്വാസതയോടെ നിലനിർത്തി കൊണ്ട് പോകുന്നത് അച്ചടി മാധ്യമങ്ങളായതിനാലാണ് ഇന്നും ഈ മേഖലക്ക് പിടിച്ചു നിൽക്കാനാകുന്നതെന്നും ഈ വിശ്വാസ്യ തനിലനിർത്തി കൊണ്ട് പോകാൻ ലേഖകൻ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ഉദ്ഘാടന പ്രസംഗത്തിൻ മന്ത്രി പറഞ്ഞു. പ്രാദേശിക വാർത്തകൾക്ക് ഇന്ന് ജനം പ്രാധാന്യം കൊടുക്കുന്നുണ്ട്. പ്രാദേശിക മാധ്യമ പ്രവർത്തകരുടെ ക്ഷേമനിധി കാര്യങ്ങളിൽ എന്ത് ചെയ്യാൻ കഴിയും എന്ന് പരിശോധിച്ച് അത് ചെയ്യും ഗവണ്മെന്റ് ഭാഗത്ത് നിന്ന് പരിശോധിക്കും കഴിയാവുന്ന കാര്യങ്ങൾ ചെയ്യും മാധ്യമങ്ങളുടെ കൈമുതൽ വിശ്വാസ്യതയാണെന്നും അത് ഓൺലൈൻ മാധ്യമങ്ങൾക്ക് കൈമോശം വന്നുവെന്നും ഉദ്ഘാടന പ്രസംഗത്തിൽ റവന്യൂ മന്ത്രി എ.പി. അനിൽകുമാർ പറഞ്ഞു.ദൈനം ദിനം ഗ്രൗണ്ട് റിപ്പോർട്ട് ചെയ്യുന്ന യഥാർത്ഥ മാധ്യമപ്രവർത്തകർക്ക് അർഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ലെന്നും വാർത്തകൾ എഡിറ്റ് ചെയ്യുന്നവരും ഫ്ലാഷ് ന്യൂസ് കൊടുക്കുന്നവരും അത് കൈവശപ്പെടുത്തിയിരിക്കുകയാണെന്നും
ചടങ്ങിൽ മുഖ്യാതിഥിയായ ആര്യാടൻ ഷൗക്കത്ത് എം. എൽ. എ പറഞ്ഞു.പരിപാടിക്ക് ജില്ലാ പ്രസിഡന്റ് സുചിത്രൻ അറോറ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി കാർത്തിക് കൃഷ്ണ സ്വാഗതം പറഞ്ഞു ചടങ്ങിൽ മുതിർന്ന മാധ്യമ പ്രവർത്തകരെ ആര്യാടൻ ഷൌക്കത്ത് എം.എൽ. എ ആദരിച്ചു ജില്ലാ വൈസ് പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് കാളികാവ് നന്ദി പറഞ്ഞു തുടർന്ന് നടന്ന സംഘടനാ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കെ. സി. സ്മിജൻ ഉദ്ഘാടനം ചെയ്തു അത്തീഫ് മാസ്റ്റർ, എൻ. എം. കോയ പള്ളിക്കൽ, ഫാറൂഖ് വെളിയങ്കോട്, ഷിഹാബ് കാളികാവ് തുടങ്ങിയവർ സംസാരിച്ചു രണ്ടാം ദിനം നടന്ന

സമാപന സമ്മേളനം സംസ്ഥാന ട്രഷറർ ഇ. പി. രാജീവ് ഉദ്ഘാടനം ചെയ്തു. ഐ.ജെ.യു ദേശീയ സമിതി അംഗം ബോബൻ ബി കിഴക്കേത്തറ, ജില്ലാ സെക്രട്ടറി കാർത്തിക് കൃഷ്ണ, പ്രോഗ്രാം കോർഡിനേറ്റർ കുഞ്ഞു മുഹമ്മദ് ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൽ ജബ്ബാർ എന്നിവർ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റ് സുചിത്രൻ അറോറ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ രാജഗോപാൽ പതാക ഉയർത്തി.മാധ്യമ സെമിനാറില്‍ എ.ഐ പരിശീലകന്, ഫാക്ട് ചെക്കര്‍, കാലിക്കറ്റ് സര്‍വകലാശാലയില്‍ മാധ്യമ ഗവേഷകനുമായ
ഹബീബ് റഹ്മാന് ക്ലാസ്സെടുത്തു. മമ്പാട് കോളജ് മാസ് കമ്മൂണിക്കേഷന്‍ അവസാന വര്‍ഷ വിദ്യാര്‍ഥികളും സെമിനാറില്‍ പങ്കെടുത്തു.കലാപരിപാടികൾ, സംഘടനാ ചർച്ചകൾ തുടങ്ങിയവയും രണ്ട് ദിവസം നീണ്ടു നിന്ന നേതൃ ക്യാമ്പിൽ നടന്നു. ജില്ലയിലെ വിവിധ പ്രസ്സ് ക്ലബ്ബുകളിലെ മേഖല കമ്മറ്റി ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.
