Main Banner

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ;41കാരന് 29 വർഷം തടവ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് 29 വർഷം തടവും 1,16,000 – രൂപ പിഴയും. പത്തനംതിട്ട അതിവേഗ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. കോഴിക്കോട് നരിക്കുന്നിയിൽ മണ്ണാറച്ചാലിൽ വീട്ടിൽ 41 വയസുള്ള എൻ സനോജിനെ ആണ് കോടതി ശിക്ഷിച്ചത്. ഫേസ്ബുക്ക് വഴിയാണ് ഇയാൾ പെൺകുട്ടിയെ പരിചയപ്പെടുന്നത്. പിന്നീട് കുട്ടിയുമായി ബന്ധം സ്ഥാപിക്കുകയും തുടർന്ന് വീട്ടിലെത്തി ലൈംഗിക പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.

1 st paragraph

2025 ജൂൺ 27നും 30നും ഇടയിലുള്ള ദിവസങ്ങളിൽ തുടർച്ചയായി കുട്ടിയെ ലൈംഗികമായ് പീഡിപ്പിച്ചെന്നായിരുന്നു കേസ്.

കോയിപ്പുറം പൊലീസ് എസ്എച്ച്ഒ ആയിരുന്ന ലിബി പി.എം എഫ്ഐആർ രജിസ്റ്റർ ചെയ്തു അന്വേഷണം പൂർത്തിയാക്കി ചാർജ് ഷീറ്റ് സമർപ്പിച്ച കേസിലാണ് പത്തനംതിട്ട അതിവേഗ പോക്സോ കോടതി ജഡ്ജി മഞ്ജിത്. ടി ശിക്ഷ വിധിച്ചത്. കേസിന്റെ വിചാരണ നടപടികളിൽ പ്രോസീക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വക്കേറ്റ് റോഷൻ തോമസ് ഹാജരായി.

 

2nd paragraph