Main Banner

ഡ്രോൺ പൈലറ്റ് പരിശീലനം: അപേക്ഷ ക്ഷണിച്ചു

 

പാലക്കാട് ലക്കിടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിന് കീഴിൽ നടത്തുന്ന ഡ്രോൺ പൈലറ്റ് പരിശീലന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 വയസ്സ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. അസാപ് കാസർകോട് വിദ്യാനഗർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിലാണ് അഞ്ച് ദിവസത്തെ പരിശീലനം നടക്കുക.

1 st paragraph

കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) നൽകുന്ന 25 കിലോഗ്രാം വരെയുള്ള ഡ്രോണുകൾ പ്രവർത്തിപ്പിക്കാനുള്ള ലൈസൻസ് ലഭിക്കും. https://forms.gle/1JpphnAaXt7XvdAU6 എന്ന ലിങ്ക് വഴി ആഗസ്റ്റ് 18-നകം രജിസ്റ്റർ ചെയ്യണം. ഫോൺ: 9495999667, 9895967998.