Main Banner

ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി: അപേക്ഷ ക്ഷണിച്ചു

ന്യൂനപക്ഷ ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് മലപ്പുറം ജില്ലയിലെ അർഹരായ ഗുണഭോക്താക്കളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. മുസ്‌ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈന എന്നീ ന്യൂനപക്ഷ മതവിഭാഗങ്ങളിൽപെട്ട വിധവകൾ, വിവാഹബന്ധം വേർപെടുത്തിയവർ, ഭർത്താവ് ഉപേക്ഷിച്ച സ്ത്രീകൾ എന്നിവർക്ക് വീടുകളുടെ അറ്റകുറ്റപ്പണികൾക്കായി ധനസഹായം നൽകുന്നതാണ് പദ്ധതി.

1 st paragraph

വീടിന്റെ ജനലുകൾ, വാതിലുകൾ, മേൽക്കൂര, ഫ്ലോറിങ്, പ്ലംബിങ്, സാനിറ്റേഷൻ, ഇലക്ട്രിഫിക്കേഷൻ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പരമാവധി 50,000 രൂപ തിരിച്ചടക്കേണ്ടാത്ത ധനസഹായമായി അനുവദിക്കും. വീടിന്റെ വിസ്തീർണം 1200 ചതുരശ്ര അടിയിൽ കവിയാൻ പാടില്ല. ബി.പി.എൽ കുടുംബങ്ങൾ, ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്നവരുള്ള കുടുംബങ്ങൾ, പെൺകുട്ടികൾ മാത്രമുള്ള അപേക്ഷകർ, പ്രായപൂർത്തിയാകാത്ത മക്കളുള്ളവർ, മക്കളില്ലാത്തവർ എന്നിവർക്ക് മുൻഗണന ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ സെപ്റ്റംബർ 10 നകം മലപ്പുറം കളക്ടറേറ്റിൽ സമര്‍പ്പിക്കണം. അപേക്ഷാഫോമിനും പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും: 0483-2739577, 8606833588.