Main Banner

ഒ.ബി.സി വിദ്യാർത്ഥികൾക്ക് ‘കെടാവിളക്ക്’ സ്കോളർഷിപ്പ്: അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ സർക്കാർ, സർക്കാർ എയ്ഡഡ് സ്‌കൂളുകളിൽ ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന ഒ.ബി.സി വിഭാഗം വിദ്യാർത്ഥികൾക്ക് പ്രതിവർഷം 1,500 രൂപ വീതം അനുവദിക്കുന്ന ‘കെടാവിളക്ക്’ സ്കോളർഷിപ്പ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. മുൻ വർഷത്തെ വാർഷിക പരീക്ഷയിൽ 90 ശതമാനമോ അതിലധികമോ മാർക്ക് നേടിയ ഒ.ബി.സി വിഭാഗം വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാന പരിധി 2.5 ലക്ഷം രൂപ. അപേക്ഷാ ഫോറത്തിന്റെ മാതൃകയും വിശദ വിവരങ്ങളും www.egrantz.kerala.gov.in ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ആഗസ്റ്റ് 31 നകം വിദ്യാർഥികൾ അതത് സ്‌കൂളുകളിൽ സമർപ്പിക്കണം. സ്കൂൾ അധികൃതർ സെപ്റ്റംബർ 30-നകം ഡേറ്റാ എൻട്രി പൂർത്തിയാക്കണം. ഫോൺ: 0492 2222335.

1 st paragraph