Main Banner

വളാഞ്ചേരിയിൽ കൺസ്യൂമർഫെഡ് ത്രിവേണി സൂപ്പർ മാർക്കറ്റിൽ ഓണം വിപണി തുറന്നു 

 

വളാഞ്ചേരി : കൺസ്യൂമർഫെഡ് ത്രിവേണി സൂപ്പർ മാർക്കറ്റിൽ ഓണം ഉദ്ഘാടനം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ എ നിർവഹിച്ചു . വളാഞ്ചേരി നഗരസഭ ചെയർപേഴ്സൺ ഹസീന വട്ടോളി അധ്യക്ഷത വഹിച്ചു.

1 st paragraph

നഗരസഭ വൈസ് ചെയർപേഴ്സൺ കെ.വി ഉണ്ണികൃഷ്ണൻ ,മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ , കൺസ്യൂമർഫെഡ് റീജിയണൽ അഡ്മിനിസ്ട്രേഷൻ മാനേജർ അഭിലാഷ് കുമാർ,യൂണിറ്റ് ഇൻ ചാർജ് ഇന്ദിര കെ.ടി ,

മെഡിക്കൽ അക്കൗണ്ട്സ് മാനേജർ സുജീഷ്. കെ, മാർക്കറ്റിംഗ് മാനേജർ വിനോദ്. കെ. ബി, അക്കൗണ്ട്സ് മാനേജർ നിധീഷ്. എന്നിവർ പങ്കെടുത്തു. ഓണം വിപണിയുടെ ആദ്യ വിൽപ്പനയും എം.എൽ. എ നിർവഹിച്ചു.

2nd paragraph

റേഷൻ കാർഡ് മുഖേനെ ഒരു ദിവസം 100 പേർക്ക് എന്ന രീതിയിലാണ് സബ്‌സിഡി സാധനങ്ങൾ നിശ്ചിത അളവിൽ നൽകുന്നത്. ഓഗസ്റ്റ്‌ 16 മുതൽ 25 വരെയാണ് സബ്‌സിഡി ചന്ത.