Main Banner

മലപ്പുറത്തെ നാല് ഗ്രാമപഞ്ചായത്തുകളില്‍ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 28-ന്

 

1 st paragraph

മലപ്പുറം ജില്ലയിലെ നാല് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ സെപ്റ്റംബര്‍ 28 ന് ഉപതെരഞ്ഞെടുപ്പ് നടക്കും. വേങ്ങര ഗ്രാമപഞ്ചായത്തിലെ പൂങ്കുടായ (വാര്‍ഡ് 03), മങ്കടയിലെ കടന്നമണ്ണ (വാര്‍ഡ് 04), കാലടിയിലെ വെറൂര്‍ (വാര്‍ഡ് 12), താനാളൂരിലെ മൂലക്കല്‍ (വാര്‍ഡ് 01) എന്നീ നിയോജക മണ്ഡലങ്ങളിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഉപതെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അടിസ്ഥാനമാക്കി വരണാധികാരികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

വേങ്ങര ഗ്രാമപഞ്ചായത്തില്‍ വേങ്ങര അസിസ്റ്റന്റ് എഡ്യൂക്കേഷന്‍ ഓഫീസര്‍ (എ.ഇ.ഒ), മങ്കട ഗ്രാമപഞ്ചായത്തില്‍ മങ്കട ബ്ലോക്ക് പഞ്ചായത്തില്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, കാലടി ഗ്രാമപഞ്ചായത്തില്‍ പൊന്നാനി സബ് രജിസ്ട്രാര്‍, താനാളൂര്‍ ഗ്രാമപഞ്ചായത്തില്‍ തിരൂര്‍ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ എന്നിവര്‍ വരണാധികാരികളായി പ്രവര്‍ത്തിക്കും.

2nd paragraph

ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫോറം 1 നോട്ടീസ് സെപ്റ്റംബര്‍ മൂന്നിന് വ്യാഴാഴ്ച വരണാധികാരികള്‍ പ്രസിദ്ധീകരിക്കും. പെരുമാറ്റച്ചട്ട പാലനവും മറ്റ് തെരഞ്ഞെടുപ്പ് നടപടികളും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.