Main Banner

നൂറ് ശതമാനമെന്ന് പറയേണ്ട, ‘നോ സൈഡ് എഫക്ടും’ വേണ്ട; ക്ലിനിക്കുകളുടെ പരസ്യങ്ങളില്‍ ഉപയോഗിക്കുന്ന ചില വാക്കുകള്‍ക്ക് നിയന്ത്രണവുമായി ദുബായ്

ദുബായ്: ക്ലിനിക്കുകള്‍ നല്‍കുന്ന പരസ്യങ്ങളില്‍ ഉപയോഗിക്കുന്ന വാക്കുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ദുബായ് ഹെല്‍ത്ത് അതോറിറ്റി. രോഗികളെ തെറ്റിദ്ധരിപ്പിക്കുന്ന വാചകങ്ങള്‍ എന്ന നിലയ്ക്ക് ആണ് നിയന്ത്രണം നല്‍കിയിരിക്കുന്നത്. ക്ലിനിക്കുകള്‍ പങ്കിടുന്ന വിവരങ്ങള്‍ സത്യസന്ധവും വ്യക്തവും ആയിരിക്കണമെന്നും ഹെല്‍ത്ത് അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

1 st paragraph

100%, യൂണിക്, ബെസ്റ്റ്, എക്‌സ്‌ക്ലൂസീവ്,മാജിക്, നോ സൈഡ് എഫക്ടസ്തുടങ്ങി ഒരു കൂട്ടം വാക്കുകള്‍ക്ക് നിയന്ത്രണ ഏര്‍പ്പെടുത്തുന്നത് ദുബായ് ഹെല്‍ത്ത് അതോറിറ്റി അറിയിച്ചത്. ഇത്തരം വാക്കുകള്‍ ക്ലിനിക്കുകളുടെ പരസ്യങ്ങളില്‍ ഇനി ഉപയോഗിക്കാന്‍ പാടില്ല.അതിശയോക്തിപരമായ അവകാശവാദങ്ങള്‍ തടയിടലാണ് ലക്ഷ്യം.ഡിഎച്ച്എ-ലൈസന്‍സുള്ള ആരോഗ്യ കേന്ദ്രങ്ങള്‍ക്കും സോഷ്യല്‍ മീഡിയയില്‍ ആരോഗ്യ സേവനങ്ങള്‍ പരസ്യം ചെയ്യുന്ന ആരോഗ്യ സംരക്ഷണ പ്രൊഫഷണലുകള്‍ക്കും ഈ നിയമങ്ങള്‍ ബാധകമാണ്.ചികിത്സാ ഫലങ്ങളെക്കുറിച്ചുള്ള അവകാശവാദങ്ങള്‍ക്ക് തെളിവുകളുടെ പിന്‍ബലവും ഉണ്ടായിരിക്കണം. പരസ്യങ്ങളില്‍ ചികിത്സയുമായി ബന്ധപ്പെട്ട അപകടസാധ്യതകളും പരാമര്‍ശിക്കണം.

ആരോഗ്യ സംരക്ഷണ വിദഗ്ധര്‍ തങ്ങള്‍ പങ്കിടുന്ന വിവരങ്ങള്‍ സത്യസന്ധവും കൃത്യവും വ്യക്തവുംമനസ്സിലാക്കാന്‍ എളുപ്പവുമാണെന്ന് ഉറപ്പാക്കണം.ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന, ചികിത്സയുടെയോ സേവനത്തിന്റെയോ അനാവശ്യമായ ആവശ്യം സൃഷ്ടിക്കുന്ന വാക്കുകള്‍ പരസ്യത്തില്‍ പാടില്ല.ഒരു ചികിത്സയോ സേവനമോ എത്രത്തോളം നന്നായി പ്രവര്‍ത്തിക്കും എന്നതിനെക്കുറിച്ച് പരസ്യങ്ങള്‍ യാഥാര്‍ത്ഥ്യബോധമില്ലാത്ത പ്രതീക്ഷകള്‍ സൃഷ്ടിക്കരുതെന്നും മുന്നറിയിപ്പുണ്ട്.ആരോഗ്യ സംരക്ഷണ വിദഗ്ധര്‍ തങ്ങളുടെ സേവനങ്ങളോ ഉല്‍പ്പന്നങ്ങളോ മറ്റൊരു ഡോക്ടറോ ഹോസ്പിറ്റലോ നല്‍കുന്നതിനേക്കാള്‍ മികച്ചതാണെന്ന് അവകാശപ്പെടരുതെന്നും അതോറിറ്റി വ്യക്തമാക്കുന്നു.

2nd paragraph