പച്ചാട്ടിരി മസ്ജിദുൽ ഹുദയിൽ സ്ത്രീകളുടെ കെട്ടിടത്തിൻ്റെ പുനർനിർമ്മാണ തറക്കല്ലിടൽ നടന്നു

തിരൂർ : പച്ചാട്ടിരി മസ്ജിദുൽ ഹുദയുടെ സ്ത്രീകളുടെ കെട്ടിട ഭാഗത്തിന്റെ പുനർനിർമ്മാണ തറക്കല്ലിടൽ കർമ്മം മസ്ജിദുൽ ഹുദ കമ്മിറ്റിയിലെ മുതിർന്ന അംഗങ്ങളായ വി പി ആയിഷയും പി പി റുക്കിയയും ചേർന്ന് നിർവഹിച്ചു.

മസ്ജിദ് ഖത്തീബ് അബ്ദുറഹ്മാൻ കാനൂർ പ്രാർത്ഥന നടത്തി. പ്രസിഡന്റ് അൻവർ അധ്യക്ഷനായിരുന്നു. സെക്രട്ടറി അബ്ദുൽ മജീദ് പച്ചാട്ടിരി സ്വാഗതം പറഞ്ഞു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പൗര പ്രമുഖർ പങ്കെടുത്തു.
1984 ൽ പഴയ പുത്തൻവീട്ടിൽ ഖദീജ എന്നവരാണ് പള്ളി നിർമ്മിക്കാൻ സ്ഥലം വഖഫ് ചെയ്തത്. പിന്നീട് പള്ളി പുതുക്കി പണിതിരുന്നെങ്കിലും സ്ത്രീകൾക്ക് സ്ഥല സൗകര്യം പരിമിതമായിരുന്നു. 35 ലക്ഷം രൂപ ചെലവിലാണ് ഇപ്പോൾ വിശാലമാക്കി പുനർനിർമ്മിക്കുന്നത്.

