വിനോദ് തലപ്പള്ളി അനുസ്മരണം ചൊവ്വാഴ്ച

തിരൂർ: അന്തരിച്ച തിരൂരിലെ പ്രമുഖ മാധ്യമ പ്രവർത്തകൻ വിനോദ് തലപ്പള്ളിയെ സൗഹൃദവേദി, തിരൂർ അനുസ്മരിക്കുന്നു നാളെ (15 .9.2026 ചൊവ്വ) വൈകുന്നേരം 4 മണിക്ക് പൂങ്ങോട്ടുകുളം ഡോക്ടേഴ്സ് ഹാളിലാണ് പരിപാടി.

മലയാളം സർവ്വകലാശാല രജിസ്ട്രാർ ഡോക്ടർ ഭരതൻ,ചരിത്ര വിഭാഗം പ്രൊഫസർ ഡോക്ടർ മഞ്ജുഷ ആർ വർമ്മ, പിആർഡി മുൻ ജോയിൻ്റ് റജിട്രാർ പിഎ റഷീദ് , എംഎസ്എസ് ജില്ലാ ട്രഷറർ ഡോ ഹസ്സൻ ബാബു, തിരൂർ പ്രസ്സ് ക്ലബ്ബ് പ്രസിഡൻ്റ് പികെ രതീഷ്, സെക്രട്ടറി എപി ഷഫീക്ക്, ഗായകൻ ഫിറോസ് ബാബു, മനു ദേശാഭിമാനി എന്നിവർ പങ്കെടുക്കുന്നു.
