Main Banner

കഞ്ചാവ് കടത്ത്: മുഖ്യ സൂത്രധാരൻ ഉൾപ്പെടെ രണ്ടുപേർ കൂടി പിടിയിൽ

​മഞ്ചേരി: ആന്ധ്രപ്രദേശിൽ നിന്ന് ജില്ലയിലേക്ക് വൻതോതിൽ കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനികളായ രണ്ടുപേരെ കൂടി മഞ്ചേരി പോലീസും ഡാൻസാഫ് (DANSAF) സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തു. കഞ്ചാവ് കടത്തിന് പണം മുടക്കിയ കാളികാവ് ചെങ്കോട് സ്വദേശി തൊണ്ടിയിൽ സൈഫുദ്ദീൻ എന്ന ഗുണ്ടറാവു (38), ആന്ധ്രയിൽ നിന്ന് ബംഗളൂരുവിലേക്ക് കഞ്ചാവ് എത്തിച്ച വണ്ടൂർ നടുവത്ത് രാജീവ് നഗർ സ്വദേശി വടക്കേപ്പറമ്പിൽ രാഹുൽ (28) എന്നിവരാണ് പിടിയിലായത്.

1 st paragraph

​കഴിഞ്ഞ ജൂൺ 24-ന് മഞ്ചേരി ടൗണിൽ ഇന്നോവ കാറിൽ കടത്തുകയായിരുന്ന 16.335 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലാണ് ഇവരുടെ അറസ്റ്റ്. നർകോട്ടിക് സെൽ ഡിവൈ.എസ്.പി എൻ.ഒ. സിബിയുടെ നിർദ്ദേശപ്രകാരം എസ്.ഐ വി. സിജിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ വലയിലാക്കിയത്.

​മുമ്പ് ആന്ധ്രപ്രദേശിൽ ജ്യൂസ് മേക്കറായി ജോലി ചെയ്തിരുന്ന രാഹുലിന് അവിടുത്തെ കഞ്ചാവ് മാഫിയയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഈ ബന്ധം മുതലെടുത്താണ് പ്രതികൾ ലഹരിക്കടത്ത് നടത്തിയത്. സൈഫുദ്ദീൻ നൽകുന്ന പണം ഉപയോഗിച്ച് രാഹുൽ ആന്ധ്രയിൽ നേരിട്ടെത്തി റോഡ് മാർഗ്ഗം കഞ്ചാവ് ബംഗളൂരുവിൽ എത്തിക്കും. തുടർന്ന് സൈഫുദ്ദീന്റെ നിർദ്ദേശപ്രകാരം മേലാറ്റൂർ എപ്പിക്കാട് സ്വദേശി മുഹമ്മദ് നിഹാൽ ഇന്നോവ കാറിൽ ഇത് കേരളത്തിലേക്ക് കടത്തുകയായിരുന്നു. പിന്തുടർന്ന ഡാൻസാഫ് സംഘത്തെ വെട്ടിച്ച് അമിതവേഗത്തിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് മഞ്ചേരിയിൽ വെച്ച് കാർ തടഞ്ഞ് നിഹാലിനെ നേരത്തെ അറസ്റ്റ് ചെയ്തത്.

2nd paragraph

​ഗുണ്ടാ സംഘങ്ങളുമായി ബന്ധമുള്ള സൈഫുദ്ദീൻ കൊടും കുറ്റവാളിയാണ്. 2021-ൽ 100 കിലോ കഞ്ചാവും രണ്ട് കിലോ ഹാഷിഷ് ഓയിലും കടത്തിയ കേസിൽ വിചാരണക്കോടതി 15 വർഷം തടവിന് ശിക്ഷിച്ച ഇയാൾ നിലവിൽ അപ്പീൽ ജാമ്യത്തിലിറങ്ങിയാണ് വീണ്ടും ലഹരിക്കടത്ത് നടത്തിയത്. പോക്സോ, അനധികൃത ആയുധം കൈവശം വെക്കൽ, മോഷണം, അടിപിടി തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. രണ്ടാം പ്രതിയായ രാഹുലിനെതിരെ തൃശൂർ എക്സൈസിൽ രണ്ട് കിലോ കഞ്ചാവ് പിടികൂടിയ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.