Main Banner

എസ്.ഡി.പി.ഐ ഡിമാന്റ് മീറ്റ് സംഘടിപ്പിച്ചു

 

വേങ്ങര: പി.എം ശ്രീയില്‍ നിന്നും പിന്മാറാതെ യു.ഡി.എഫ് സര്‍ക്കാര്‍ നടത്തുന്ന ഇരട്ടത്താപ്പിനെതിരെ എസ്.ഡി.പി ഐ മലപ്പുറം വെസ്റ്റ്ജില്ല കമ്മിറ്റി വേങ്ങരയില്‍ ഡിമാന്റ് മീറ്റ് സംഘടിപ്പിച്ചു.

1 st paragraph

കേവല സാങ്കേതികത്വത്തിൽ പിടിച്ചു തൂങ്ങി വിദ്യാർത്ഥികളുടെ ഭാവി തുലാസിലാക്കുന്ന പദ്ധതിയിൽ നിന്ന് യു ഡി എഫ് സർക്കാർ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പി.എം. ശ്രീ പദ്ധതി നടപ്പാക്കുന്നതിൽ നിന്ന് പിന്മാറാതെ യു.ഡി.എഫ് സർക്കാർ കാണിക്കുന്ന ഇരട്ടത്താപ്പിനെതിരെ വേങ്ങരയിൽ കൂറ്റൻ റാലിയും സംഘടിപ്പിച്ചു.​ വൈകീട്ട് 5.30-ന് സബാഹ് സ്ക്വയറിൽ നിന്ന് ആരംഭിച്ച ഡിമാന്റ് റാലിയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ അണിനിരന്നു. റാലി ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. സംസ്ഥാന പ്രസിഡൻ്റ് സി.പി.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു.

2nd paragraph

എസ്ഡിപിഐ മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് അരീക്കന്‍ ബീരാന്‍കുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വി ടി ഇക്റാമുല്‍ഹഖ്, ജില്ലാ ജനറല്‍ സെക്രട്ടറി എ കെ അബ്ദുല്‍മജീദ് മാസ്റ്റര്‍, സെക്രട്ടറിമാരായ എം പി മുസ്തഫ മാസ്റ്റര്‍, സി വി നൗഷാദ്, എസ്.ഡി ടി യു ജില്ല പ്രസിഡൻ്റ് ഹനീഫ വേങ്ങര, വിമൺ ഇന്ത്യ മുവ്മെൻ്റ് മലപ്പുറം വെസ്റ്റ് ജില്ല പ്രസിഡൻ്റ് സമീറ നാസർ, യങ് ഡെമോക്രാറ്റ്സ് മലപ്പുറം ജില്ല കൺവീനർ അഡ്വ. അബ്ദുൽ മജീദ് തുടങ്ങിയവർ സംസാരിച്ചു. വേങ്ങര മണ്ഡലം പ്രസിഡൻ്റ് അബ്ദുൽ നാസർ കല്ലൻ നന്ദി പറഞ്ഞു.