Main Banner

പ്രവാസികള്‍ക്ക് ഇരുട്ടടി; നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ്; പ്രീമിയം തുകയില്‍ മൂന്ന് ഇരട്ടി വര്‍ധന

കൊച്ചി: നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സില്‍ പ്രവാസികള്‍ക്ക് ഇരുട്ടടി. മുന്നറിയിപ്പില്ലാതെ പ്രീമിയം തുക മൂന്നിരട്ടിയോളം വര്‍ധിപ്പിച്ചു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ലോകകേരള സഭയില്‍ ഉയര്‍ന്നുവന്ന ആശയങ്ങളില്‍ ഒന്നായിരുന്നു സാമ്പത്തിക ബുദ്ധിമുട്ടുകളുള്ള പ്രവാസികള്‍ക്കായുള്ള ഇന്‍ഷുറന്‍സ് പദ്ധതി. ഇതേ തുടര്‍ന്നാണ് നോര്‍ക്ക കെയര്‍ എന്ന ഇന്‍ഷുറന്‍സ് പദ്ധതി നിലവില്‍ വന്നത്. കുറഞ്ഞ പ്രീമിയം മാത്രമേ ഇതിനുണ്ടായിരുന്നുള്ളൂ. 13411 രൂപയായിരുന്നു പ്രീമിയം തുക. മാത്രവുമല്ല ഇത് മറ്റ് ഇന്‍ഷുറന്‍സ് പദ്ധതികളെ അപേക്ഷിച്ച് ലളിതവുമായിരുന്നു. പണമടച്ച ഉടന്‍ തന്നെ പദ്ധതി പ്രാബല്യത്തില്‍ വരുമെന്നതും നിലവിലുള്ള അസുഖങ്ങള്‍ക്ക് പോലും ചികിത്സ നടത്തുന്നത് ഇന്‍ഷുറന്‍സ് പരിധിയില്‍ വരുമെന്നതും പ്രായപരിധി ഇല്ലെന്നതുമായിരുന്നു നോര്‍ക്ക കെയറിന്റെ മറ്റ് ഗുണങ്ങള്‍. ഇതില്‍ ആകര്‍ഷിക്കപ്പെട്ട പ്രവാസികള്‍ മറ്റ് സ്വകാര്യ കമ്പനികളിലെ ഇന്‍ഷുറന്‍സ് പദ്ധതികള്‍ പിന്‍വലിച്ച് നോര്‍ക്ക കെയര്‍ എടുക്കുകയും ചെയ്തിരുന്നു.

1 st paragraph

ഒരു വര്‍ഷത്തിന് ശേഷം പ്രീമിയം പുതുക്കാനുള്ള സമയമായപ്പോള്‍ പലരും ഇതിന് ശ്രമിച്ചപ്പോഴാണ് പ്രീമിയം തുകയിലെ ഈ ഭീമമായ വര്‍ധനയെക്കുറിച്ച് അറിയുന്നത്. ഇത് സംബന്ധിച്ച ഒരു മുന്നറിയിപ്പും ഉപയോക്താക്കള്‍ക്ക് നല്‍കിയിരുന്നില്ല. നാലുപേരുള്ള കുടുംബത്തിന് മുമ്പ് 13411 രൂപയായിരുന്നു പ്രീമിയം തുകയെങ്കില്‍ ഇപ്പോള്‍ 60 വയസില്‍ താഴെയുള്ളവര്‍ക്ക് പ്രീമിയം തുക 21000ലേറെ നല്‍കേണ്ടി വരും. 60 വയസിന് മുകളിലുള്ളവര്‍ക്ക് തുക പിന്നേയും കൂടും.

5 ലക്ഷത്തിന്റെ പാക്കേജില്‍ 18 മുതല്‍ 30 വയസ് വരെയുള്ളവര്‍ 13,036 രൂപയും 31 മുതല്‍ 40 വയസ് വരെയുള്ളവര്‍ 15,869 രൂപയും 41 വയസ് മുതല്‍ 50 വയസ് വരെയുള്ളവര്‍ക്ക് 21,964 രൂപയും 51 മുതല്‍ 60 വയസുവരെയുള്ളവര്‍ 35,664 രൂപയുമാണ് നല്‍കേണ്ടത്.

2nd paragraph