ഇന്ത്യ സഖ്യ മഹാറാലിയിൽ സിജെപി പങ്കെടുക്കും; വോട്ട് കള്ളനെ സംരക്ഷിക്കാമെന്ന് മോദിയും അമിത് ഷായും കരുതേണ്ടെന്ന് എം എ ബേബി

ഡൽഹി: മനുഷ്യ ലക്ഷങ്ങൾ ഇന്ത്യ സഖ്യ മഹാ റാലിയിൽ പങ്കെടുക്കുമെന്ന് എം എ ബേബി. അമിത് ഷാ, മോദി, മോഹൻ ഭഗത് ചേർന്ന് നടത്തുന്ന കള്ളക്കളിയെ പരാജയപ്പെടുത്തും. സിജെപി റാലിയിൽ പങ്കെടുക്കും. വോട്ട് കള്ളനെ സംരക്ഷിക്കാമെന്നു മോദിയും അമിത് ഷായും കരുതണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യ സഖ്യം നവംബര്‍ 1ന് ഡല്‍ഹി രാംലീല മൈതാനിയില്‍ നടത്തുന്ന റാലിക്ക് പിന്തുണ പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി രംഗത്തെത്തിയിരുന്നു. ‘രാജ്യമാണ് ഏറ്റവും പ്രധാനം!’ എന്ന് സി.ജെ.പി സ്ഥാപകന്‍ അഭിജീത് ദിപ്കെ ‘എക്സില്‍’കുറിക്കുകയും സംഘടനയുടെ ഔദ്യോഗിക പിന്തുണ അറിയിക്കുകയും ചെയ്തു.
എസ്ഐആര്‍. നടപടി ഗുരുതരമായ ആശങ്കകളാണ് ഉയര്‍ത്തിയിരിക്കുന്നത്. ജനങ്ങള്‍ക്ക് അവരുടെ സര്‍ക്കാരിനെ തെരഞ്ഞെടുക്കാനുള്ള അവസരമാണ് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വം. അല്ലാതെ സര്‍ക്കാരിന് വോട്ടര്‍മാരെ തെരഞ്ഞെടുക്കലല്ലെന്നും പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു.

ഗ്യാനേഷ് കുമാര്‍ ജനാധിപത്യത്തിന്റെ അന്തസത്ത തകര്‍ത്തുവെന്നും സ്വതന്ത്രവും നിഷ്പക്ഷവുമായ ഒരു തെരഞ്ഞെടുപ്പ് നടത്തുന്നതിന് ആവശ്യമായ വിശ്വാസ്യത അദ്ദേഹത്തിന് നഷ്ടപ്പെട്ടുവെന്നും പ്രസ്താവനയില്‍ പറയുന്നു. അതിനാല്‍ രാജ്യത്ത് സ്വതന്ത്ര തിരഞ്ഞെടുപ്പിനായി പോരാടുന്ന എല്ലാ സംഘടനകളെയും പിന്തുണയ്ക്കുമെന്നും സിജെപി അറിയിച്ചു. തങ്ങള്‍ കക്ഷിരാഷ്ട്രീയത്തിന് അതീതമായി തുടരുമെന്നും എന്നാല്‍ ഒരേ ലക്ഷ്യമായതിനാല്‍ ഇന്ത്യ സഖ്യത്തെ എതിര്‍ക്കില്ലെന്നും ദിപ്കെ വ്യക്തമാക്കി.
