ഇറ്റലിക്കെതിരെ കിലിയൻ എംബാപെക്ക് പകരം പുത്തൻ താരോദയം

യുവേഫ നാഷന്‍സ് ലീഗില്‍ ഇറ്റലിക്കെതിരായ മത്സരത്തില്‍ ഫ്രാന്‍സ് ക്യാപ്റ്റന്‍ കിലിയന്‍ എംബാപെ കളിക്കില്ല. പേശീവലിവ് കാരണം പരിശീലന സെഷനില്‍ നിന്ന് വിട്ടുനിന്ന എംബാപെയെ ഒഴിവാക്കിയാണ് കോച്ച് സിനദിന്‍ സിദാന് ടീം പ്രഖ്യാപിച്ചത്. ഇതോടെ പി എസ് ജിയുടെ ഇരുപത് വയസുള്ള സെന്നി മയുലുവിനെ സീനിയര്‍ ടീമിലേക്ക് ആദ്യമായി ഉള്‍പ്പെടുത്തി.

ക്ലബ്ബ് ഫുട്ബോളിലും അണ്ടര്‍ 21 അന്താരാഷ്ട്ര മത്സരങ്ങളിലും മികച്ച ഫോമില്‍ കളിക്കുന്ന മയുലുവിനെ സിദാന് സീനിയര്‍ ടീമിലേക്ക് ക്ഷണിച്ചത് ഭാവി പദ്ധതികളുടെ ഭാഗമാക്കാനാണ്. ഇറ്റലിയിലെ സാന്‍സിറോയില്‍ വെള്ളിയാഴ്ച ഇന്ത്യന്‍ സമയം രാത്രി 1.15നാണ് മത്സരം.
നേരത്തെ പരിക്കേറ്റ മാര്‍ക്ക് തുറാമിന് പകരമായി ബേണ്‍മൗത്ത് സ്ട്രൈക്കര്‍ എലെ ജൂനിയര്‍ ക്രൂപിയെയും സിദാന് ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഓറേലിയന്‍ ചൗമേനി, പിയറി കലുലു, ഉസ്മാന് ഡെംബെലെ, വില്യം സാലിബ തുടങ്ങിയ പ്രമുഖ താരങ്ങളും പരിക്ക് കാരണം ഫ്രഞ്ച് നിരയിലില്ല

