Main Banner

മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്ക് ധനസഹായം

മത്സ്യത്തൊഴിലാളി വനിതകളുടെ സാമ്പത്തിക സ്വാശ്രയത്വവും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനായി സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമന്‍ (സാഫ്) മുഖേന ധനസഹായം നല്‍കുന്നു. ഫിഷറീസ് വകുപ്പിന് കീഴില്‍ നടപ്പാക്കുന്ന ഹൈ പ്രൊഫൈല്‍ പദ്ധതികളുടെ ഭാഗമായാണ് അര്‍ഹരായ വനിതാ ഗ്രൂപ്പുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

1 st paragraph

അപേക്ഷകര്‍ ബന്ധപ്പെട്ട പ്രദേശത്തെ സ്ഥിരതാമസക്കാരും തൊഴില്‍രഹിതരോ ഭാഗികമായി മാത്രം തൊഴില്‍ ചെയ്യുന്നവരോ ആയിരിക്കണം. സൊസൈറ്റിയുടെ മറ്റ് പദ്ധതികള്‍ മുഖേന മുന്‍പ് ധനസഹായം ലഭിച്ചവരാകരുത്. ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന സംരംഭത്തെക്കുറിച്ച് ഗ്രൂപ്പംഗങ്ങള്‍ക്ക് പ്രാഥമിക സാങ്കേതിക പരിജ്ഞാനവും ഉണ്ടായിരിക്കണം.

 

പൂരിപ്പിച്ച അപേക്ഷ, പദ്ധതിരേഖ, ഗ്രൂപ്പ് ഉടമ്പടി, അംഗങ്ങളുടെ പേരുകള്‍ രേഖപ്പെടുത്തിയ ഗ്രൂപ്പ് ഫോട്ടോ, ഫാമിലി രജിസ്റ്റര്‍ വിവരങ്ങള്‍ തെളിയിക്കുന്ന രേഖ, റേഷന്‍ കാര്‍ഡ് അല്ലെങ്കില്‍ താമസരേഖ, നൈപുണ്യ പരിശീലന സര്‍ട്ടിഫിക്കറ്റ്, ബാങ്ക് വായ്പ അനുവദിച്ച കത്ത്, ഗ്രൂപ്പ് ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവ സഹിതം അപേക്ഷ സമര്‍പ്പിക്കണം.

2nd paragraph

അപേക്ഷകള്‍ നവംബര്‍ 15-നകം അതത് മത്സ്യഭവനുകളിലോ ഉണ്ണിയാല്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസിലോ സമര്‍പ്പിക്കണം. ഫോണ്‍- 7736189490, 9645945114, 8089428960.