Main Banner

കരിപ്പൂര്‍ എയര്‍പോര്‍ട്ട് റെസ നിര്‍മാണ പുരോഗതി വിലയിരുത്തി അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എംപിയും സംഘവും

നിര്‍മ്മാണം പുരോഗമിക്കുന്ന കാലിക്കറ്റ് അന്താരാഷ്ട്ര വിമാന താവളത്തിന്റെ റെസ (റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ) പ്രവൃര്‍ത്തികള്‍ എയര്‍പോര്‍ട്ട് അഡൈ്വസറി കമ്മറ്റി ചെയര്‍മാന്‍ ഇ ടി മുഹമ്മദ് ബഷീര്‍ എം പിയുടെ നേതൃത്വത്തില്‍ വിലയിരുത്തി. എം എല്‍ എ മാരായ ടി.വി ഇബ്രാഹിം, ടിപി അഷ്‌റഫ് അലി എന്നിവരും സന്നിഹിതരായി.

1 st paragraph

റണ്‍വേ 28 ല്‍ നിര്‍മാണം എണ്‍പത് ശതമാനം, റണ്‍വേ 10 ല്‍ അറുപത് ശതമാനം എന്നിങ്ങനെ പൂര്‍ത്തീകരിച്ചതായി വിലയിരുത്തി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഗവാര്‍ കണ്‍സ്ട്രക്ഷന്‍സ് പ്രതിനിധികളുമായി സംസാരിച്ച് നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കുവാന്‍ നിര്‍ദ്ദേശം നല്‍കി. റണ്‍വേ 28 ഭാഗം ഡിസംബര്‍ അവസാനത്തോടെയും 10 ഭാഗം മാര്‍ച്ച് 2027 ഓടെയും പൂര്‍ത്തീകരിക്കുമെന്ന് ഗവര്‍ പ്രതിനിധികള്‍ അറിയിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്ന മുറക്ക് ഐഎല്‍എസ് മാറ്റി സ്ഥാപിക്കുന്നതിനുള്ള ത്വരിത ഗതിയിലുള്ള നടപടികള്‍ ആരംഭിക്കുമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ മുകേഷ് യാദവ് അറിയിച്ചു. നിര്‍മ്മാണത്തിന് ആവശ്യമായ മണ്ണിന്റെ ലഭ്യതയും നടപടിക്രമങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ജിയോളജി വകുപ്പ് അധികൃതര്‍ അറിയിച്ചു.

റണ്‍വേക്ക് പടിഞ്ഞാറ് വശത്തെ പൊതുമരാമത്ത് റോഡിന്റെ വളവ് എയര്‍പോര്‍ട്ട് അതോറിറ്റി സ്ഥലം വിനിയോഗിച്ച് നിവര്‍ത്താന്‍ ആവശ്യമായ അനുമതി നല്‍കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് ഡയറക്ടര്‍ ഉറപ്പു നല്‍കി. ഇത് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട ആവശ്യമായ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് ടിവി ഇബ്രാഹിം എംഎല്‍എ അറിയിച്ചു. റെസ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സാധ്യമായത്ര വേഗത്തില്‍ പൂര്‍ത്തീകരിച്ച് അതോറിറ്റി പരിശോധനകള്‍ നടത്തി വൈറ്റ് ബോഡി വിമാനങ്ങള്‍ സര്‍വീസ് ആരംഭിക്കുന്നതിനും എയര്‍പോര്‍ട്ടിന്റെ പൊതുവായ വികസന പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാവിധ പിന്തുണയും ചെയര്‍മാന്‍ ഉറപ്പു നല്‍കി. റെസ നിര്‍മ്മാണ പരിശോധനയില്‍ ഗവാര്‍ സി.ഒ.ഒ എസ് രാഘവന്‍, ജില്ലാ അസിസ്റ്റന്റ് ജിയോളജിസ്റ്റ് കെ ജെ ധനീഷ്, പ്രവീണ്‍ കുര്യന്‍ തോമസ്, എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥരായ കെ ബസവരാജ്, മോഹന്‍ ടി ജോര്‍ജ്, വി സിമി, സജീവ് സേവ്യര്‍, സി റാഹില്‍ എന്നിവര്‍ സംബന്ധിച്ചു.

 

2nd paragraph