Main Banner

‘ആർട്ടോപിയ’ കുട്ടികളുടെ കലാമത്സരത്തിന് ആവേശകരമായ പങ്കാളിത്തം; ‘ഫാമിലിയിൽ കല്യാണക്കാലം’ കാമ്പയിൻ 15 ന്

തിരുർ : കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഫാമിലി വെഡിങ് സെന്റർ സംഘടിപ്പിച്ച ‘ആർട്ടോപിയ’ കലാമത്സരം ശ്രദ്ധേയമായി. മത്സരത്തിൽ 225 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.

1 st paragraph

പരിപാടി ഫാമിലി വെഡിങ് സെന്റർ തിരൂർ ബ്രാഞ്ച് മാനേജർ എം.കെ.ബി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മാനേജ്‌മെന്റ് അംഗങ്ങളായ ടി.കെ. സക്കീർ ഹുസൈൻ, ജാഫർ ഷിബിൽ അഹമ്മദ്, റിയാസ്, ഷബീർ, ഷൂവേൾഡ് , ഇബ്രാഹിം തുടങ്ങിയർ പരിപാടിയിൽ പങ്കെടുത്തു.

ഫാമിലി സെന്റർ സെന്റർ ചീഫ് ഡിസൈനർ നൗഷാദ് ഹംസ സ്വാഗതവും എച്ച്.ആർ. പ്രിയ നന്ദിയും രേഖപ്പെടുത്തി. കുട്ടികളിലെ കലാപരമായ കഴിവുകൾ കണ്ടെത്തുന്നതിനും അവർക്കു സർഗാത്മകത പ്രകടിപ്പിക്കുന്നതിനുള്ള വേദിയൊരുക്കുന്നതിനും ലക്ഷ്യമിട്ടാണ് ‘ആർട്ടോപിയ’ സംഘടിപ്പിച്ചത്. കുട്ടികളുടെ മികച്ച പങ്കാളിത്തം പരിപാടിയെ ശ്രദ്ധേയമാക്കി.വിജയികൾക്കുള്ള സമ്മാനങ്ങൾ 15. 11.2026 ഞായർ വൈകുന്നേരം 5 മണിക്ക് നടക്കുന്ന
ഫാമിലിയിൽ കല്യാണക്കാലം കാമ്പയിൻ പ്രോഗ്രാമിൽ വച്ച് നൽകുമെന്ന് മാനേജ്മെൻ്റ് അറിയിച്ചു.

2nd paragraph