മലപ്പുറം സബ്ജില്ലാ കലോത്സവത്തിന് കോട്ടകലിൽ വർണ്ണാഭമായ തുടക്കം; ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു

കോട്ടക്കൽ: മലപ്പുറം സബ്ജില്ലാ സ്കൂൾ കലോത്സവത്തിന് ആവേശോജ്ജ്വലമായ തുടക്കം. കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം കോട്ടക്കൽ നിയോജകമണ്ഡലം എം.എൽ.എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു. കോട്ടക്കൽ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ കെ.കെ. നാസർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ എസ്. അജിത ചടങ്ങിന് സ്വാഗതം ആശംസിച്ചു.

കലോത്സവത്തിന്റെ ലോഗോ രൂപകൽപ്പന ചെയ്ത പാണക്കാട് എം.എൻ.എ.യു.പി.എസ് (MNAUPS) അധ്യാപകൻ മുഹമ്മദ് റഫീഖിനുള്ള ഉപഹാരം ചടങ്ങിൽ വെച്ച് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ കൈമാറി.
ചടങ്ങിൽ മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റജുല പെലത്തൊടി, കോട്ടക്കൽ മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ റംല ടീച്ചർ, പ്രതിപക്ഷ നേതാവ് ശോഭന കുമാരി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാജിദ് മങ്ങാട്ടിൽ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുലൈമാൻ പാറമ്മൽ, വാർഡ് കൗൺസിലർ സനില ടീച്ചർ, റിസപ്ഷൻ കമ്മിറ്റി ചെയർമാൻ അഡ്വ. ഷിബിലി കാവതിക്കുളം, മലപ്പുറം എ.ഇ.ഒ (AEO) ടി.എസ്. സുമ, ഡി.പി.ഒ (DPO) സലിം, കോട്ടക്കൽ രാജാസ് സ്കൂൾ ഹെഡ്മിസ്ട്രസ് സപ്നാ റാണി, പി.ടി.എ പ്രസിഡന്റ് ഹക്കീം മാരാത്ത്, പ്രിൻസിപ്പൽ ഫോറം കൺവീനർ അബ്ദുൽ റഷീദ്, പ്രൈമറി എച്ച്.എം ഫോറം കൺവീനർ കെ.എൻ.എ. ഷെരീഫ്, കെ.പി. മജീദ്, ജാഫർ മണിയറയിൽ, ഷമീർ പൂക്കോട്ടൂർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. റിസപ്ഷൻ കമ്മിറ്റി കൺവീനർ കെ.എം. സൈനുദ്ദീൻ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

