Main Banner

മയക്കുമരുന്ന് വേട്ടയിൽ അമ്മാവനും അനന്തരവനും പിന്നാലെ കസിൻ സഹോദരനും പിടിയിൽ; 20.68 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു

​മഞ്ചേരി: ‘ഓപ്പറേഷൻ തൂഫാനി’ന്റെ ഭാഗമായി മഞ്ചേരി പോലീസും മലപ്പുറം ഡാൻസാഫ് (DANSAF) സംഘവും സംയുക്തമായി നടത്തിയ പരിശോധനയിൽ 20.68 ഗ്രാം എംഡിഎംഎയുമായി (MDMA) ഒരാൾ പിടിയിലായി. വേങ്ങര ഇരിങ്ങല്ലൂർ കല്ലങ്കയം സ്വദേശി ചിറയിൽ വീട്ടിൽ വിനീഷ് (40) ആണ് അറസ്റ്റിലായത്. പിടിച്ചെടുത്ത ലഹരിമരുന്നിന് ചില്ലറവിപണിയിൽ ഒരു ലക്ഷത്തോളം രൂപ വിലവരും.
​വള്ളുവമ്പ്രം മുസ്ലിയാർ പീടിക എംഐസി (MIC) സ്കൂളിന് എതിർവശത്തുള്ള ഹാഫ് വള്ളുവമ്പ്രം റോഡിൽ വെച്ച് ഇന്നലെ വൈകുന്നേരമാണ് ഇയാളെ പിടികൂടിയത്.

1 st paragraph

വേങ്ങര, മലപ്പുറം, കോട്ടക്കൽ, മഞ്ചേരി, പൂക്കോട്ടൂർ, വള്ളുവമ്പ്രം എന്നീ ടൗണുകൾ കേന്ദ്രീകരിച്ച് ടാക്സി ഓട്ടോറിക്ഷയിൽ കറങ്ങിനടന്ന് യുവാക്കളെയും കോളേജ് വിദ്യാർത്ഥികളെയും ലക്ഷ്യമിട്ട് സിന്തറ്റിക് ലഹരിമരുന്ന് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ വിനീഷ്.

​പ്രതിയിൽ നിന്നും ലഹരിമരുന്ന് വിൽപ്പനയിലൂടെ ലഭിച്ച 15,400 രൂപയും, എംഡിഎംഎ ചെറു പാക്കറ്റുകളാക്കി വിൽക്കുന്നതിനായി സൂക്ഷിച്ചിരുന്ന സിപ് ലോക്ക് കവറുകളും, ലഹരി ഉപയോഗിക്കുന്നതിനുള്ള ഗ്ലാസ് ഫ്യൂമുകളും, ഗ്യാസ് ലൈറ്ററും പോലീസ് കണ്ടെടുത്തു.
​നേരത്തെ സമാനമായ കേസുകളിൽ പിടിയിലായവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിനീഷ് പോലീസിന്റെ നിരീക്ഷണത്തിലായത്. പ്രതിയുടെ സഹോദരൻ ദിൽരാജിനെ വെള്ളിയാഴ്ച പുലർച്ചെ 102 ഗ്രാം എംഡിഎംഎയുമായി ഡാൻസാഫ് സംഘവും വേങ്ങര പോലീസും ചേർന്ന് പിടികൂടിയിരുന്നു. കൂടാതെ ഇയാളുടെ കസിൻ സഹോദരനെ ഈ മാസം ആറിന് വള്ളുവമ്പ്രം ചീനിക്കയിൽ വെച്ച് മഞ്ചേരി പോലീസും ഡാൻസാഫ് സംഘവും ചേർന്ന് അറസ്റ്റ് ചെയ്തിരുന്നു.
​മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം മലപ്പുറം ഡിവൈഎസ്പി ബി. അനിൽ, നാർകോട്ടിക് സെൽ ഡിവൈഎസ്പി എൻ. സുനിൽകുമാർ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. മഞ്ചേരി എസ്.ഐ ശിശിര ശശികുമാർ, എസ്.സി.പി.ഒമാരായ എൻ.എം. അബ്ദുല്ല ബാബു, തൗഫീഖ് മുബാറക്, നിഷാദ്, സജീഷ്, ഡാൻസാഫ് അംഗങ്ങളായ ഐ.കെ. ദിനേഷ്, പി. മുഹമ്മദ് സലീം, കെ.കെ. ജസീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. മലപ്പുറം പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലായിരുന്നു പ്രതിയുടെ ദേഹപരിശോധന.

2nd paragraph