Main Banner

മെസ്സിയുടെ പേരിലെ തട്ടിപ്പ്: വി അബ്ദുറഹ്മാനെതിരെ ചുമത്തുക ഗുരുതര വകുപ്പുകൾ, 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ

തിരുവനന്തപുരം: ലിയോണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിലെ തട്ടിപ്പിൽ മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെതിരെ ചുമത്തുക ഗുരുതര വകുപ്പുകൾ. കേസ് ഔദ്യോഗിക പദവിയുടെ ദുരുപയോഗം, അനധികൃതമായി ആനുകൂല്യം സ്വീകരിക്കൽ, പൊതുസ്വത്തിന്റെ ദുരുപയോഗം എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്യും. കൂടാതെ അഴിമതി നിരോധന നിയമത്തിലെ നാല് വകുപ്പുകൾ ചുമത്തും. 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തുക. വി അബ്ദുറഹ്മാനെ ഉൾപ്പെടെ വൈകാതെ പ്രതിചേർക്കും.

1 st paragraph

മെസ്സിയുടെ പേരിൽ സംസ്ഥാനത്ത് നടന്ന തട്ടിപ്പിൽ വ്യാപക പണപ്പിരിവ് നടന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സ്പോൺസർഷിപ്പ് ഏറ്റെടുത്തതിന് പിന്നാലെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയാണ് പണപ്പിരിവ് നടത്തിയത്. സംശയാസ്പദമായ സാഹചര്യത്തിൽ ധന സമാഹരണത്തിനു യോഗങ്ങൾ ചേർന്നെന്നും എസ് ഐ ടി കണ്ടെത്തിയിട്ടുണ്ട്. തുടർന്നാണ് RBCയുടെ അക്കൗണ്ടുകൾ പരിശോധിക്കാൻ അന്വേഷണസംഘം തീരുമാനിച്ചത്. പണത്തിന്‍റെ യഥാർത്ഥ ഗുണഭോക്താക്കൾ ആരെന്ന് കണ്ടെത്താനാണ് SIT ശ്രമ്രം.അർജന്‍റീനയ്ക്ക് വേണ്ടി വിദേശത്തേക്ക് അയച്ച പണം ആരുടെ കയ്യിലെത്തിയെന്നും എസ്ഐടി അന്വേഷിക്കുന്നുണ്ട്.

സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് അർജന്റീന ഫുട്ബോൾ അസോസിയേഷനിൽ നിന്നും എസ്ഐടി വിവരം തേടും.അതേസമയം മെസ്സിയുടെ പേരിൽ നടത്തിയ തട്ടിപ്പിൽ മുന്‍ കായിക മന്ത്രി വി. അബ്ദുറഹ്മാനെ ഉടൻ പ്രതിചേർക്കും.ലോക് ഭവനിൽ നിന്ന് പ്രോസിക്യൂഷൻ അനുമതി ലഭിച്ചതോടെ പ്രതിചേർക്കാൻ അന്വേഷണസംഘം നീക്ക മാരംഭിച്ചു. അബ്‌ദുറഹ്മാനും റിപ്പോർട്ടർ ചാനൽ മാനേജിങ് എഡിറ്റർ ആന്‍റോഅഗസ്റ്റിൻ അടക്കം നാല് പേരാണ് നിലവില്‍ കേസിലെ പ്രതികള്‍. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് അന്യായമായ സാമ്പത്തിക ലാഭമുണ്ടാക്കാൻ അബ്ദുറഹ്മാൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നാണ് എസ്ഐടി കണ്ടെത്തൽ.

2nd paragraph